ലീ​ഗിൽ അതൃപ്തി; ‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ’: പി കെ കുഞ്ഞാലിക്കുട്ടി

Wait 5 sec.

കേരളത്തിൽ മുഖ്യമന്ത്രിയെ ഇതുവരേയും തീരുമാനിക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞിട്ടില്ല. നോതാക്കളുടെ തർക്കമാണ് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇതിനെതിരെ ലീ​ഗുൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് അതൃപ്തിയും ശക്തമാണ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോയെന്നും ഒരു റെസ്പോൺസിബിൾ മാറ്ററല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.Also read: ‘കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത്; വയനാട് അടുത്ത അമേഠി ആകും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്റർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. സോണിയാ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ലീഗിൻ്റെ മന്ത്രിമാരുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. Also read:നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആളിക്കത്തി എസ് എഫ് ഐ പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്എന്നാൽ വിഡി സതീശന്റെ കൂടെയാണ് ലീ​ഗ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. മുന്നെ ലീ​ഗ് വി ‍ഡി സതീശനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. ഇതും യു ഡി എഫിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയികരുന്നു. പിന്നീട് ലീ​ഗിനെതിരെ കെ സി വേണു​ഗോപാൽ വിഭാ​ഗവും രം​ഗത്തെത്തിയിരുന്നു.The post ലീ​ഗിൽ അതൃപ്തി; ‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ’: പി കെ കുഞ്ഞാലിക്കുട്ടി appeared first on Kairali News | Kairali News Live.