നീറ്റ് ചോദ്യ പേപ്പർ ചോർച്ച: രാജസ്ഥാൻ സ്വ​ദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം കേരളത്തിലേക്കും നീളുന്നു

Wait 5 sec.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ കേരളത്തിലേക്കും നീളുമെന്ന് വിവരം. ചോദ്യപേപ്പർ ലഭിച്ചെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ ഇരുന്നൂറോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ സിബിഐക്ക് കൈമാറിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരുമുണ്ടെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി അന്വേഷണസംഘം കേരളത്തിലെത്തും.Also read: ‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; ബെന്നി ബെഹനാനെ തടഞ്ഞ് സതീശൻ അനുകൂലികൾകേരളത്തിലും ചോദ്യപേപ്പർ വിറ്റതായി അന്വേഷണസംഘം പറഞ്ഞു. കേരളത്തിൽ എം ബി ബി എസ് പഠിക്കുന്ന വിദ്യാർഥി വഴിയും ചോദ്യപേപ്പർ പ്രചരിച്ചു. ഏത് മെഡിക്കൽ കോളേജിലാണ് വിദ്യാർഥി പഠിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജസ്ഥാൻ സ്വദേശിയാണ് കേരളത്തിൽ എം ബി ബി എസ് പഠിക്കുന്നത്.UPDATING…The post നീറ്റ് ചോദ്യ പേപ്പർ ചോർച്ച: രാജസ്ഥാൻ സ്വ​ദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം കേരളത്തിലേക്കും നീളുന്നു appeared first on Kairali News | Kairali News Live.