ന്യൂഡൽഹി| രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശ നാണ്യശേഖരം സംരക്ഷിക്കാനുമായി സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ചു.സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്. അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസും കൂടി ഏർപ്പെടുത്തിയതോടെ ആകെ നികുതി 15 ശതമാനമായി. മുമ്പ് ഇത് ആറ് ശതമാനമായിരുന്നു.ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. അസംസ്‌കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുന്നതിനായി വലിയ തോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. കുറഞ്ഞത് ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.പുതിയ നികുതി വർധനവ് നിലവിൽ തന്നെ റെക്കോർഡ് വിലയിൽ നിൽക്കുന്ന സ്വർണത്തിന് കൂടുതൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണവിലയിൽ കൂടുതൽ വർധനവ് ഉണ്ടായേക്കാം. സ്വർണത്തിന് പുറമെ ഷെഡ്യൂൾ 200ൽ ഉൾപ്പെട്ട മറ്റ് വിലകൂടിയ ലോഹങ്ങളുടെയും വില ഉയരുമെന്നാണ് സൂചന.Content Highlights:The Central Government has increased the import duty on gold to 15 percent, including a 5 percent agricultural infrastructure development cess, to protect foreign exchange reserves. This move aims to arrest the depreciation of the Indian Rupee against the US Dollar by reducing the demand for non-essential imports. Following the tax hike, gold and silver prices are expected to surge further in the domestic market.