ടയറുകൾക്ക് എന്തേ കറുപ്പ് നിറം മാത്രം, കാരണമറിയാമോ ?

Wait 5 sec.

കാലത്തിനൊത്ത് വാഹനങ്ങൾക്ക് പല നിറങ്ങളും മോടി പകരുന്നുണ്ടെങ്കിലും കാറുകളുടെ ടയറിന്റെ നിറം ഇന്നും കറുപ്പ് തന്നെയാണ് അതിന് പിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വെള്ള നിറത്തിലുള്ള റബർ ഉപയോഗിച്ച് നിർമ്മിച്ചിട്ടും എന്തുക്കൊണ്ടാണ് ടയറുകൾ മാത്രം കറുപ്പ് നിറത്തിലായതെന്ന് അറിയാമോ ആദ്യ കാലത്ത് പുറത്തിറക്കിയ കാറിന്റെ ടയറിന് വെള്ള നിറം തന്നെയായിരുന്നു. എന്നാൽഷ പിന്നീടാണ് ഇങ്ങനെയൊരു മാറ്റം സംഭവിച്ചത് ഇതിന് പിന്നിലെ കാരണങ്ങൾ പലതാണ്.1900കളുടെ തുടക്കം വരെ പല കാറുകൾക്കും വെളുത്ത നിറത്തിലുള്ള ടയറുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇത് കറുപ്പായി മാറിയതിനു പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്. റബ്ബർ മരത്തിൽ നിന്ന് ലഭിക്കുന്ന പാൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ടയറുകൾക്ക് ബലം കുറവായിരിക്കും. റോഡിലെ ഉരസലും ചൂടും താങ്ങാൻ ഈ സ്വാഭാവിക റബ്ബറിന് കഴിയില്ല. ഇത് പരിഹരിക്കാനാണ് കാർബൺ ബ്ലാക്ക് എന്ന പദാർത്ഥം റബ്ബറിനൊപ്പം ചേർക്കാൻ തുടങ്ങിയത്.ALSO READ; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം; റിസര്‍വേഷന്‍ രീതികള്‍ മാറാനൊരുങ്ങുന്നുടയറിന്റെ തേയ്മാനം കുറയ്ക്കാനും ടയറിന് നല്ല ദൃഢത നൽകാനും ഇത് സഹായിക്കുന്നു. കാർബൺ ബ്ലാക്ക് ചേർത്ത ടയറുകൾക്ക് സാധാരണ ടയറുകളേക്കാൾ 10 മടങ്ങ് കൂടുതൽ ആയുസുണ്ടെന്നാണ് പഠനങ്ങൾ പറയുന്നു. കാർബൺ ബ്ലാക്കിന്റെ സ്വാഭാവിക നിറം കറുപ്പായതിനാൽ ടയറുകൾ പൂർണ്ണമായും കറുപ്പ് നിറത്തിലാകുന്നു.വാഹനം ഓടുമ്പോൾ ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലം വലിയ തോതിൽ ചൂട് ഉണ്ടാകുന്നുണ്ട്. ടയറിന്റെ ചില ഭാഗങ്ങളിൽ മാത്രം ഈ ചൂട് കേന്ദ്രീകരിച്ചാൽ ടയർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. കാർബൺ ബ്ലാക്ക് ഈ ചൂടിനെ ടയറിന്റെ എല്ലാ ഭാഗത്തേക്കും ഒരുപോലെ പടർത്തുകയും ടയർ അമിതമായി ചൂടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് ടയറിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു.സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ റബ്ബറിന് ദോഷകരമാണ്. വെളുത്ത റബ്ബർ സൂര്യപ്രകാശം തട്ടുമ്പോൾ പെട്ടെന്ന് ഉണങ്ങിപ്പോകാനും വിള്ളലുകൾ വീഴാനും സാധ്യതയുണ്ട്. ഇതിനെ ഡ്രൈ റോട്ട് എന്ന് വിളിക്കുന്നു. കാർബൺ ബ്ലാക്ക് ഒരു വലിയ പരിധി വരെ യുവി രശ്മികളെ ആഗിരണം ചെയ്യുകയും ടയറിനെ വിള്ളലുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.പണ്ട് കാർബൺ ബ്ലാക്ക് വിലകൂടിയ ഒന്നായിരുന്നു. അതിനാൽ ടയർ കമ്പനികൾ ടയറിന്റെ റോഡിൽ തൊടുന്ന ഭാഗത്ത് മാത്രം കറുത്ത റബ്ബർ ഉപയോഗിക്കുകയും വശങ്ങളിൽ വെളുത്ത റബ്ബർ തന്നെ നിലനിർത്തുകയും ചെയ്തിരുന്നു. ഇതാണ് പഴയ സിനിമകളിലൊക്കെ കാണുന്ന സൈഡിൽ വെള്ള നിറമുള്ള ടയറുകൾ. പിന്നീട് ഉൽപ്പാദനച്ചെലവ് കുറഞ്ഞതോടെ ടയറുകൾ പൂർണ്ണമായും കറുപ്പായി മാറി. വാഹനങ്ങൾ ഓടുന്നത് ചെളിയിലൂടെയും ടാറിട്ട റോഡിലൂടെയുമാണ്. വെളുത്ത ടയറുകളാണെങ്കിൽ അവ നിമിഷനേരം കൊണ്ട് അഴുക്കാവുകയും വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. കറുത്ത നിറമാകുമ്പോൾ കാഴ്ചയിൽ വൃത്തികേടാകില്ല എന്ന ഗുണം കൂടിയുണ്ട്.The post ടയറുകൾക്ക് എന്തേ കറുപ്പ് നിറം മാത്രം, കാരണമറിയാമോ ? appeared first on Kairali News | Kairali News Live.