കെസി വേണുഗാപാലിനെ പിന്തുണച്ചാല്‍ വയനാടിനെ മറന്നേക്കു; രാഹുലിനും പ്രിയങ്കക്കുമെതിരെ വയനാട് ഡി സി സിഓഫീസിനു മുന്നിൽ പോസ്റ്റർ

Wait 5 sec.

കല്‍പ്പറ്റ| കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ രാഹുല്‍ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെസി വേണുഗാപാലിനെ പിന്തുണച്ചാല്‍ രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂവെന്നും കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകളിലുള്ളത്.വയനാട് അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെസി വേണുഗോപാല്‍ രാഹുല്‍ഗാന്ധിയുടെ പെട്ടിചുമക്കുന്നയാള്‍ മാത്രമാണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.അതേ സമയം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ടു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തത് കോണ്‍ഗ്രസില്‍ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്നലെയും നിര്‍ണായക ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം.Content Highlights:Posters have appeared near the Wayanad DCC office protesting against Rahul Gandhi and Priyanka Gandhi amid the ongoing struggle to name the Kerala Chief Minister. The posters warn that if K C Venugopal is favored for the post, the people of Kerala will not forgive them and Wayanad could become another Amethi. This development comes as the High Command reportedly leans towards Venugopal despite the delay of eight days since the election results.