മുഖ്യമന്ത്രിക്കായി കാത്തിരിപ്പ് നീളുമോ? ലാ​ഗിൽ ലീ​ഗിനും അതൃപ്തി, കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധം

Wait 5 sec.

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്നും തീരുമാനമായില്ല. നേതാക്കളുടെ മുഖ്യമന്ത്രി കസേര തർക്കം പരിഹരിക്കാൻ കോൺ​ഗ്രസിനും യുഡിഎഫിനും ഇതുവരെ കഴിഞ്ഞില്ല. ഈ പോക്കാണെങ്കിൽ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. മുതിർന്ന നേതാക്കളും കടുത്ത അതൃപ്തിയുണ്ട്. അതേസമയം മുഖ്യമന്ത്രി കസേരയിൽ കണ്ണും നട്ടിരിക്കുന്ന കെ സി വേണു​ഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിൽ തന്നെയാണ്.ALSO READ: ബിജെപിയ്ക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല, വോട്ടുകൾ യുഡിഎഫിന് മറിച്ചു; നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലിയും തർക്കംഭൂരിപക്ഷത്തിൽ വിശ്വാസമർപ്പിക്കുകയാണ് കെ സി വേണു​ഗോപാൽ. സമവായത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതീ​ക്ഷ. സമ്മർദ്ദം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ.ALSO READ: ‘കെ സി വേണു​ഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ ലാ​ഗിനെതിരെ ലീ​ഗും രം​ഗത്തെത്തി. തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിൽ പ്രതിഷേധം കനക്കുകയാണ്. ഇടഞ്ഞു നിൽക്കുന്ന ലീ​ഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ചർച്ചയ്ക്കായി ദീപാ ദാസ് മുൻഷി ലീഗ് നേതാക്കളെ വിളിപ്പിച്ചിട്ടുണ്ട്.The post മുഖ്യമന്ത്രിക്കായി കാത്തിരിപ്പ് നീളുമോ? ലാ​ഗിൽ ലീ​ഗിനും അതൃപ്തി, കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധം appeared first on Kairali News | Kairali News Live.