ബിജെപിയ്ക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല, വോട്ടുകൾ യുഡിഎഫിന് മറിച്ചു; നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലിയും തർക്കം

Wait 5 sec.

കേരളത്തിൽ ബിജെപിയ്ക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ ബിജെപിയ്ക്ക് ആയിട്ടില്ല. കോർ കമ്മറ്റിയിലും നേതൃയോഗത്തിലും ഇക്കാര്യം ചർച്ചയാകും.പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിനായി മറിച്ചുനൽകി. ഇതിനെതിരെ മുതിർന്ന നേതാക്കൾ കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉന്നയിക്കും. പ്രധാന സീറ്റുകൾ 20-20 ക്ക് വിട്ട് നൽകിയത് ഗുണം ചെയ്തില്ലെന്നും വിലയിരുത്തൽ.നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലിയും തർക്കം നിലനിൽക്കുന്നുണ്ട്. വി മുരളീധരൻ്റെ പേര് ഒരു വിഭാഗം നിർദ്ദേശിച്ചു. അതേസമയം രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതാവ് ആകണമെന്നാണ് മറു വിഭാഗം ആവശ്യപ്പെടുന്നത്.The post ബിജെപിയ്ക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല, വോട്ടുകൾ യുഡിഎഫിന് മറിച്ചു; നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലിയും തർക്കം appeared first on Kairali News | Kairali News Live.