കൊല്ലത്ത് പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

Wait 5 sec.

കൊല്ലത്ത് പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. കാപ്പാ കേസ് പ്രതിയായ സനൂജാണ് ആക്രമണം നടത്തിയത്. ഇയാളുടെ വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർ ഷെഫീക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേ​ഹത്തിന്റെ കൈയ്ക്ക് പരുക്കേറ്റു.കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ സനൂജ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഷഫീക്ക് ബൈക്കിൽ കാറിനെ പിൻതുടർന്നു. ഇതിനിടെ ഷഫീക്കിനെ ഇടിച്ചിട്ട് സനൂജ് കടന്നു കളയാൻ ശ്രമിച്ചു. വാഹനത്തിൻ്റെ അടിയിലേക്ക് വീണ ഷഫീക്കിൻ്റെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്.ALSO READ: ബിജെപിയ്ക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല, വോട്ടുകൾ യുഡിഎഫിന് മറിച്ചു; നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലിയും തർക്കംഅതേസമയം പിടിയിലായ കാപ്പാ കേസ് പ്രതിയിൽ നിന്ന് എംഡിഎംഎയും പിടികൂടി. 9.5 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പരുക്കേറ്റ സിവിൽ പൊലീസ് ഓഫീസറെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.The post കൊല്ലത്ത് പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം appeared first on Kairali News | Kairali News Live.