എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്. പരീക്ഷ കമ്മീഷണറായ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഡയറക്ടറെ കൂടാതെ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, രണ്ട് വിഷയ വിദഗ്ധർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പരീക്ഷാഫലം പതിനഞ്ചാം തീയതി തന്നെ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യം യോഗം ചർച്ച ചെയ്യും. പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്തത് കൊണ്ട് തന്നെ ഫലപ്രഖ്യാപനം എന്ന് നടക്കും എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് ഒരു നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമില്ല. ഫലപ്രഖ്യാപനം പറഞ്ഞ തീയതിയിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിദ്യാർഥി അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. Also read: പ്ലസ് ടു പാസായവരാണോ? തിരുവനന്തപുരത്തും തലശേരിയിലും അവസരംതർക്കങ്ങളും പ്രശ്നങ്ങളും കഴിഞ്ഞ് ഇതുവരേയും കോൺഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനോ മുഖ്യമന്ത്രിയെ തീരുമാനിക്കാനോ കഴിഞ്ഞിട്ടില്ല. ഇതാണ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇതുവരേയും സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൻ്റെ കാരണം. ഇതിൻ്റെ പശ്ചാത്തലിത്തിലാണ് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.The post അനിശ്ചിതത്വത്തിലായി എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന് appeared first on Kairali News | Kairali News Live.