നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപക പ്രതിഷേധം

Wait 5 sec.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ് എഫ് ഐ. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലാണ് ഇന്ന് മാർച്ച് നടത്തുന്നത്. തിരുവനന്തപുരത്ത് ഏജിസ്‌ ഓഫീസിലേക്ക് കഴിഞ്ഞദിവസം വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. Also read: ഇന്നുണ്ടാകുമോ? എങ്ങുമെത്താതെ മുഖ്യമന്ത്രി ചർച്ച; തർക്കം തുടരുന്നു, കോൺ​ഗ്രസിലും ലീ​ഗിലും അതൃപ്തിയുംനീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും പതിവാകുന്ന സാഹചര്യത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം.The post നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.