നിരാശയുടേയും ആവേശത്തിൻ്റേയും നിമിഷങ്ങൾ; അൽ നാസർ- ഹിലാൽ മത്സരം സമാപിച്ചത് സമനിലയിൽ

Wait 5 sec.

ആവേശത്തിൻ്റെ മുൾ മുന, കാണികളെ അക്ഷമരാക്കി അൽ നാസർ ലീഡ് ചെയ്ത് നിന്ന നിമിഷങ്ങൾ, എന്നാൽ എല്ലാം മാറി മറിഞ്ഞത് ഒറ്റ നിമിഷം കൊണ്ടായിരുന്നു. അൽ നാസർ- ആൽ ഹിലാലൽ മത്സരത്തിൻ്റെ തൊണ്ണൂറ്റിയെട്ടാം മിനുട്ടിൽ സംഭവിച്ച ആ ഒരു സെൽഫ് ​ഗോൾ. ​ഗോൾ കീപ്പറായ ബെൻ്റോയുടെ കാലുകളിൽ നിന്നാണ് പന്ത് ​ഗോൾ വലയത്തിലേക്ക് കടന്നത്. വിജയം ഉറപ്പിച്ച അൽ നാസറിന് ഓർക്കാപ്പുറത്തേറ്റ ഒരു തിരിച്ചടിയായിരുന്നു അത്. ആദ്യഘട്ടങ്ങളിലെല്ലാം മത്സരത്തിൽ 1-0 എന്ന ​ഗോൾ നിലയിലായിരുന്നു അൽ നാസർ മുന്നേറിയത്. എന്നാൽ അവസാന നിമിഷം ലോങ് ത്രോ വരുതിയിലാക്കുന്നതിനിടെ ​ഗോൾ കീപ്പർ ബെൻ്റോയ്ക്ക് കണക്കൂകൂട്ടലുകൾ പിഴയ്ക്കുകയായിരുന്നു. തൻ്റെ നേരെ വന്ന പന്ത് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തള്ളുകയായിരുന്നു. അൽ നാസറിനേറ്റ ഈ തിരിച്ചടി ഏറെ ബാധിച്ചിരിക്കുന്നത് റൊണാർഡോയെയാണെന്ന് കാണികൾ പറയുന്നു. Also read: റബാഡയും ഹോൾഡറും കസറി! ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 82 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്മത്സര ശേഷം നിരാശനായി ഇരിക്കുന്ന റൊണാൾഡോയുടുെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നിരുന്നാലും, 83 പോയിന്റുമായി അൽ നസ്റ് ഇപ്പോഴും പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. അവസാന മത്സരത്തിൽ ഡമാക്കിനെ തോൽപ്പിച്ചാൽ കിരീടം ഉറപ്പിക്കാം.The post നിരാശയുടേയും ആവേശത്തിൻ്റേയും നിമിഷങ്ങൾ; അൽ നാസർ- ഹിലാൽ മത്സരം സമാപിച്ചത് സമനിലയിൽ appeared first on Kairali News | Kairali News Live.