റോ‍ഡിലെ മാസ് താരങ്ങൾ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മിഡ് എസ് യു വി കൾ ഏതൊക്കെ?

Wait 5 sec.

എസ് യു വി കൾകളോട് വാഹനപ്രേമികൾക്കും സാധാരണക്കാരനുമുള്ള പ്രിയം വേറെ തന്നെയാണ്. റോഡിൽ ഒരു മാസ് ലുക്കിൽ അങ്ങനെ വരുന്നത് കാണാൻ തന്നെ എന്തൊരു ഭം​ഗിയാണല്ലേ… ഭം​ഗിക്ക് പുറമെ ഏത് ടെറെയിനിലും ഈസിയായി കയറിപ്പോകുമെന്നതും യാത്രാ സൗകര്യവും ഇതിൻ്റെ പ്രത്യേകതകളാണ് ഇതെല്ലാം കൊണ്ടാണ് എസ് യു വികൾക്ക് ഇത്രയും ആ​രാധകരുണ്ടാകാൻ കാരണം. ഇന്ത്യൻ നിരത്തിലും പ്രത്യേകിച്ച് കേരളത്തിലും മി‍ഡ് എസ് യു വി കൾ നിരവധിയാണ്.ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മി‍ഡ് എസ്‍യുവികൾ‌ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഹ്യൂണ്ടായി ക്രെറ്റയാണ്. 2026 ൽ ഇതുവരെ 15,291 യൂണിറ്റുകളാണ് ഹ്യൂണ്ടായി ക്രെറ്റകൾ വിറ്റഴിച്ചത്. മികച്ച ഫീച്ചറുകളും ഹ്യൂണ്ടായിയുടെ ​കംഫർട്ടുമാണ് ക്രെറ്റയെ ജനങ്ങളുടെെ പ്രിയപ്പെട്ട വാഹമനമാക്കിയത്. 13.4 ശതമാനം മാർക്കറ്റ് ഷെയറുമായി ഇന്ത്യയിലെ ഏറ്റവും വിശ്വാസമുള്ള എസ്‌യുവികളിലൊന്നെന്ന സ്ഥാനം ക്രെറ്റ വീണ്ടും ഉറപ്പിച്ചു.രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത് മഹീന്ദ്ര സ്കോർപ്പിയോ ആണ്. 14,719 യൂണിറ്റുകളാണ് വിറ്റത്. എന്നാൽ 5.2 ശതമാനം ഇടിവ് വിൽപ്പനയിൽ വന്നു. അതേ സമയം മാരുതി സുസൂക്കി വിക്ടോറിസ് 13,701 യൂണിറ്റുകൾ വിറ്റ് മൂന്നാം സ്ഥാനത്തെത്തി.Also read: ടയറുകൾക്ക് എന്തേ കറുപ്പ് നിറം മാത്രം, കാരണമറിയാമോ ?10,566 യൂണിറ്റുകൾ വിറ്റ കിയ സെൽറ്റോസാണ് വിൽപ്പനയിൽ വലിയ വളർച്ച കൈവരിച്ചത്. സെൽറ്റോസിന് 72.2 ശതമാനം വാർഷിക വളർച്ച ലഭിച്ചു. പ്രീമിയം ഇന്റീരിയർ, ഫീച്ചറുകൾ, വിവിധ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയാണ് സെൽടോസിനെ ഇഷ്ട വാഹനമാക്കിയത്. 9,115 വാഹനങ്ങൾ വിറ്റ് ടൊയോട്ട അർബൻ ക്രൂയിസർ ​ഹൈറൈഡർ, 10,459 വിറ്റ മഹീന്ദ്രാ ഥാർ എന്നിവയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ് എസ് യു വി യായി.The post റോ‍ഡിലെ മാസ് താരങ്ങൾ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മിഡ് എസ് യു വി കൾ ഏതൊക്കെ? appeared first on Kairali News | Kairali News Live.