ഗുരുവായൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവത്തിൽ കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത്. സ്വബോധത്തിൽ ചെയ്തതല്ലെന്നാണ് മോഷ്ടാവ് കത്തിൽ പറയുന്നത്. മാപ്പ് തരണമെന്നും പ്രതി കത്തിൽ പറയുന്നുണ്ട്.മോഷ്ടിച്ച സ്വർണത്തിൽ എട്ടു പവൻ തിരികെ വയ്ക്കുന്നു എന്നും രണ്ടു പവൻ താൻ എടുത്തു വിറ്റുവെന്നും കുറിച്ച ഇയാൾ കേസ് പിൻവലിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.ALSO READ: മുഖ്യമന്ത്രിക്കായി കാത്തിരിപ്പ് നീളുമോ? ലാഗിൽ ലീഗിനും അതൃപ്തി, കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധംഗുരുവായൂർ അരിയന്നൂരിലാണ് കഴിഞ്ഞ ദിവസം വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ കവർന്നത്. അരിയന്നൂർ സ്വദേശി ഡോ. അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പത്ത് പവന്റെ സ്വർണാഭരണങ്ങളാണ് റാഫിയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പിന്നാലെ പൊലീസ് കേസന്വേഷണം ഊർജ്ജതപ്പെടുത്തി. ഇതോടെയാണ് മോഷണ മുതലിൽ ബാക്കിയുള്ളത് തിരികെ നൽകി മോഷ്ടാവ് മാപ്പപേക്ഷിച്ചത്.The post ‘രണ്ട് പവൻ വിറ്റു, എട്ട് പവൻ തിരികെ വയ്ക്കുന്നു, സ്വബോധത്തിൽ ചെയ്തതല്ല; ഗുരുവായൂർ മോഷണത്തിൽ കള്ളന്റെ മാപ്പപേക്ഷ പുറത്ത് appeared first on Kairali News | Kairali News Live.