പത്താം ക്ലാസ് പാസായവർക്ക് മറൈൻ എഞ്ചിനീയറാവാൻ അവസരം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് നടത്തുന്ന പ്രോഗ്രാം കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. കൊച്ചിയിലാണ് ആസ്ഥാനം. വിശാഖപട്ടണത്തിലും ചെന്നൈയിലും ക്യാമ്പസുകളുണ്ട്. രണ്ട് വർഷമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് പൂർത്തിയാവുന്നവർക്ക് മറൈൻ എഞ്ചിനീയർ, മീൻപിടുത്ത ബോട്ടുകൾ എന്നിവയുമായി നിരവധി അവസരമുണ്ട്.വെസൽ നാവിഗേറ്റർ കോഴ്സിന് 11 തിയറി പേപ്പറുകളും ഏഴ് പ്രാക്ടിക്കൽ പേപ്പറുമാണുള്ളത്. അപ്ലൈഡ് മാത്തമാറ്റിക്സ്, ഫിഷിങ് ഗിയർ മെറ്റീരിയൽ, കപ്പൽ നിർമ്മാണം, മത്സ്യബന്ധന സാങ്കേതിക വിദ്യ എന്നിവയാണ് കോഴ്സുകൾ. മറൈൻ ഫിറ്റർ കോഴ്സിന് നാലു പ്രാക്ടിക്കൽ പേപ്പറുകളാണുള്ളത്. വിദ്യാർത്ഥികൾക്ക് കപ്പലുകളിൽ നേരിട്ട് പരിശീലനം ലഭിക്കും.ALSO READ; റെയിൽവേയിലൊരു ജോലി സ്വപ്നമാണെങ്കിൽ കൊങ്കൺ റെയിൽവേയിൽ അവസരംകണക്കിലും സയൻസിലും 40 ശതമാനം മാർക്കോടെ പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. 2025 ഓഗസ്റ്റ് 1ന് 15 വയസ് കഴിഞ്ഞിരിക്കണം. ഇരുപത് വയസ് കവിയാൻ പാടില്ല. പ്രവേശന പരീക്ഷയുടേയും അക്കാദമിക് മികവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. 1500 രൂപ നിരക്കിൽ സ്റ്റൈഫൻഡ് ലഭിക്കും. വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് ഔദ്യോഗിക അഡ്രസിലേക്ക് അയക്കുക.The post പത്താം ക്ലാസ് പാസായവർക്ക് മറൈൻ എഞ്ചിനീയറാവാൻ അവസരം appeared first on Kairali News | Kairali News Live.