തിരുവനന്തപുരത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ ആയി. അമ്പലമുക്ക് സ്വദേശി വിഷ്ണുവിനെയാണ് അക്രമികൾ വെട്ടാൻ ശ്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്വദേശികളായ അരുൺ (34), അഖിൽ (32) എന്നിവരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിന് സമീപം മെയ് 12-ന് പുലർച്ചെയായിരുന്നു സംഭവം.Also Read: ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാംയാത്രയ്ക്കിടെയുണ്ടായ വാക്കുതർക്കവും മുൻവൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.to be updated… The post ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിന് വെട്ടേറ്റു; തലസ്ഥാനത്ത് രണ്ട് പേർ പിടിയിൽ appeared first on Kairali News | Kairali News Live.