സംസ്ഥാനത്ത് ഭരണ സ്തംഭനം; തൃശൂർ സ്വദേശി മുഖ്യമന്ത്രിക്ക് അയച്ച കത്ത് തിരികെ വന്നു

Wait 5 sec.

സംസ്ഥാനത്ത് ഭരണ സ്തംഭനം എന്ന് ആരോപണവുമായി ‍യുവതി രം​ഗത്ത്. തൃശൂര്‍ പാവറാട്ടി സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്ക് അയച്ച കത്ത് തിരികെ വന്നു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞ് കത്ത് തിരിച്ചയച്ചത് തപാല്‍ വകുപ്പ്. ഭര്‍തൃ വീട്ടിലെ പീഡനപരാതി അറിയിക്കാനാണ് യുവതി മുഖ്യമന്ത്രിയുടെ വിലാസത്തില്‍ കത്ത് അയച്ചത്.പാവറാട്ടി സ്വദേശിനി സഫ്‌ന വക്കീലിന്റെ നിര്‍ദേശപ്രകാരം ഈ മാസം 5 നാണ് കത്ത് അയച്ചത്. രണ്ട് ദിവസം കഴിഞ്ഞ് കത്ത് തിരിച്ചു വരികയായിരുന്നു. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുക്കുന്നതിലെ അനിശ്ചിതത്വം മൂലമാണ് സംഭവം ഉണ്ടായത്.The post സംസ്ഥാനത്ത് ഭരണ സ്തംഭനം; തൃശൂർ സ്വദേശി മുഖ്യമന്ത്രിക്ക് അയച്ച കത്ത് തിരികെ വന്നു appeared first on Kairali News | Kairali News Live.