കോട്ടയം| മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനവുമായി എന്‍ എന്‍ എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.ഈ തീരുമാനം എടുക്കാനായിരുന്നു എങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു, ഒരു മാനദണ്ഡവും സ്വീകരിച്ചില്ല, ജനാധിപത്യ രീതി പാലിച്ചില്ല, എന്നാണ് ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്നാണ് അദ്ദേഹം ആരോപിച്ചത്. ലീഗ് ഭരണത്തില്‍ പിടിമുറുക്കും. “സാദിഖലി തങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞങ്ങളുടെ നിലപാട് അതല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജങ്ങളുടെ അഭിപ്രായം ആര് കൗണ്ട് ചെയ്തെന്നും സാമൂഹ്യനീതി നടപ്പാക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ലീഗിന് വര്‍ഗീയത എന്ന് പറയുമ്പോള്‍ തന്നെ അമര്‍ഷമാണെന്നും എന്നാല്‍ പ്രവൃത്തിയില്‍ അതിന്റെ വിരുദ്ധമായ നിലപാടുകളാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.Content Highlights:NSS General Secretary G Sukumaran Nair has strongly criticized the appointment of VD Satheesan as the Chief Minister of Kerala, claiming that established norms and precedents were ignored. He alleged that the Congress party has surrendered to the Muslim League and expressed concerns that social justice may not be upheld under the new administration. Nair further stated that the decision-making process felt like an infringement on democratic traditions despite the UDF’s electoral success.