രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ രാജേഷ് മാധവനും ചിത്ര നായരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒടിടിയിലേക്കെത്തുന്നു. ‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ ഒരുക്കിയ സിനിമയാണിത്. ‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയിലെ കൈയടി നേടിയ കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ഇവരുടെ കഥയാണ് ചിത്രം പറയുന്നത്.റിലീസായി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ‘സുമലതയുടെയും പ്രണയകഥ’ ഒടിടിയിലേക്ക് എത്തുന്നത്. മെയ് 19ന് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തും. സൈന പ്ലേയിലൂടെയാണ് സ്ട്രീമിങ്. 2014 മെയ് 16 ന് ആയിരുന്നു ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബനും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രതീഷ് ബാലകൃഷ്ണൻ സിനിമ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം എത്തിയതെങ്കിലും തിയേറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ സുരേശന്റെയും സുമലതയുടെയും പ്രണയകഥയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളാണ്.The post ഒടുവിൽ ‘സുരേശന്റെയും സുമലതയുടെയും പ്രണയകഥ’ ഒടിടിയിലെത്തുന്നു; എവിടെ കാണാം? appeared first on Kairali News | Kairali News Live.