മനാമ: ബഹ്‌റൈനിലെ ക്രൈസ്തവ എപ്പിസ്‌കോപ്പൽ സഭകളുടെ ഐക്യവേദിയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി.), സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, റവ. അനൂപ് സാം എന്നിവർക്ക് യാത്രയയപ്പ് നൽകി.സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരിയായ റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കലും, ബഹ്‌റൈൻ സി.എസ്.ഐ. സൗത്ത് കേരള ഡയോസിസ് പാരിഷ് വികാരിയായ റവ. അനൂപ് സാമും തങ്ങളുടെ പ്രവർത്തന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന സാഹചര്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കെ.സി.ഇ.സി. പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മൂന്ന് വർഷക്കാലം സംഘടനയുടെ പ്രവർത്തനങ്ങളിൽ ഇരുവരും നൽകിയ മികച്ച നേതൃത്വത്തെയും സഭാപരമായ കൂട്ടായ്മയെയും യോഗം നന്ദിപൂർവ്വം സ്മരിച്ചു.വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പ, റവ. ഫാദർ ജേക്കബ് കല്ലുവിള, ജെയിംസ് ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യാത്രയാകുന്ന വൈദികർക്ക് കെ.സി.ഇ.സി.യുടെ ഉപഹാരങ്ങൾ കൈമാറി ആദരിച്ചു.മറുപടി പ്രസംഗത്തിൽ, കെ.സി.ഇ.സി.യിലൂടെ ലഭിച്ച ആത്മീയവും സാമൂഹികവുമായ സൗഹൃദങ്ങൾക്കും പിന്തുണയ്ക്കും ജേക്കബ് തോമസ് അച്ചനും അനൂപ് സാമുവൽ അച്ചനും നന്ദി രേഖപ്പെടുത്തി. കെ.സി.ഇ.സി. ട്രഷറർ ജെറിൻ സാം രാജ് ചടങ്ങിന് നന്ദി അറിയിച്ചു.The post കെ.സി.ഇ.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റുമാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.