ബംഗളുരു | കര്‍ണാടകയില്‍ ബംഗളുരു-മൈസൂരു എക്സ്പ്രസ് ഹൈവെയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത യുവതിയും മരിച്ചു.കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈന് മുഹമ്മദ് നിയാസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത കോഴിക്കോട് അരക്കിണര്‍ സ്വദേശി ബേസില്‍ മുഹമ്മദ് അലിക്ക് പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ച മഹീന്ദ്ര ഥാര്‍ ജീപ്പ് മണല്‍ കയറ്റിപ്പോയ ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം. മണല്‍ കയറ്റി വന്ന ലോറിയെ ആര് ടി ഒ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നെത്തി തടയുകയായിരുന്നു. അപ്രതീക്ഷിതമായി ലോറി നിര്‍ത്തിയതോടെ പിന്നില്‍ വന്ന മഹീന്ദ്ര ഥാര്‍ അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണ്ഡ്യ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയിരുന്നു സംഭവം. Content Highlights: A Kozhikode native and an unidentified woman died in a crash on the Bengaluru Mysuru Expressway in Mandya. Another Kozhikode resident suffered injuries in the collision. The Mahindra Thar hit a sand lorry that stopped after being pursued by RTO officials.