ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നാല് ദിവസങ്ങളിലേക്കാണ് നാളെ രാജ്യം കടക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 3 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം കേവലം ഒരു നിയമനിർമ്മാണ പ്രക്രിയ മാത്രമല്ല; അടുത്ത കാൽനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയുടെ അധികാര സമവാക്യങ്ങളെ നിശ്ചയിക്കാൻ പോകുന്ന രാഷ്ട്രീയ പരീക്ഷണശാല കൂടിയാണ്.ഒരു വശത്ത്, സ്ത്രീശാക്തീകരണത്തിന്റെയും ജനപ്രാതിനിധ്യ വിപുലീകരണത്തിന്റെയും പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബിൽ 2.0. മറുവശത്ത്, ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തെയും ജനാധിപത്യത്തിന്റെ സുതാര്യതയെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾ. ഇതിനിടയിൽ, പ്രതിപക്ഷ നിരയിലെ കരുത്തരായ ഡി.എം.കെ പോലുള്ള പാർട്ടികളുടെ നിലപാട് മാറ്റവും, അവരെ അനുനയിപ്പിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ട് ചെന്നൈയിലേക്ക് പറന്നെത്തിയതും ദേശീയ രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.എന്താണ് നാളെ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ മണ്ഡല പുനർനിർണയ ബിൽ? ഏപ്രിലിൽ പരാജയപ്പെട്ട ബില്ലിൽ നിന്നും ഇതിനുള്ള മാറ്റങ്ങൾ എന്തൊക്കെയാണ്? കേരളത്തെ ഇത് എങ്ങനെ ബാധിക്കും? എന്തുകൊണ്ടാണ് പ്രതിപക്ഷം ഈ നീക്കത്തെ ഇത്രയധികം സംശയത്തോടെ കാണുന്നത്? നമുക്ക് വിശദമായി പരിശോധിക്കാം.Content Highlights: Delimitation Bill 2.0 enters Parliament during a special session, proposing a 50% seat hike while retaining the 1971 state share ratio. Kerala’s Lok Sabha seats could rise from 20 to 30 amid debates over gerrymandering and Rajya Sabha balance. Opposition rifts widen as DMK weighs backing while INDIA bloc leaders hold talks.