എസ് എം എ ബാധിച്ച കുട്ടികള്‍ക്കായി നടക്കുന്ന ധന സമാഹാരണത്തെ തള്ളിയ മന്ത്രി കെ മുരളീധരന്‍ പ്രസ്താവന തിരുത്തി

Wait 5 sec.

തിരുവനന്തപുരം | എസ് എം എ ബാധിച്ച കുട്ടികള്‍ക്കു മരുന്നു സൗജന്യമാണെന്നും ധന സമാഹരണത്തിന് കാമ്പയിന്‍ ആവശ്യമില്ലെന്നും പറഞ്ഞ ആരോഗ്യമന്ത്രി കെ മുരളീധരന്‍ പ്രസ്താവന തിരുത്തി. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നില്ലെന്നും അതിനാലാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പരാമര്‍ശിച്ചതെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.ചികിത്സക്കായി 50 കോടി രൂപ ലക്ഷ്യമിട്ടു നടക്കുന്ന സാമ്പത്തിക സമാഹരണത്തിന് മന്ത്രിയുടെ പ്രസ്താവന കനത്ത തിരിച്ചടിയായിരുന്നു. ലുലു ഗ്രൂപ്പ് രണ്ടു കോടി രൂപ കൈമാറിയതിനു തൊട്ടു പിന്നാലെയായിരുന്നു സാമ്പത്തിക സമാഹരണത്തെ തള്ളുന്ന മന്ത്രിയുടെ പ്രസ്താവന.മരുന്ന് സര്‍ക്കാരിന്റെ കയ്യില്‍ ലഭ്യമാണ്. കുട്ടികള്‍ക്കു സൗജന്യമാണ് പിന്നെ എന്തിനാണ് പണപ്പിരിവ് ക്യാമ്പയിന്‍ എന്നായിരുന്നു കോഴിക്കോട് എസ് എം എ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ജീന്‍ തെറാപ്പിക്കായി നടത്തുന്ന ക്യാമ്പയിനോട് മന്ത്രിയുടെ പ്രതികരണം.വിദഗ്ധ സമിതി നിര്‍ദേശിച്ചതും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ ഇന്ത്യന്‍ നിര്‍മിത മരുന്നാണ് നിലവില്‍ രോഗികള്‍ക്ക് നല്‍കുന്നതെന്നും സര്‍ക്കാര്‍ നല്‍കുന്ന ഈ മരുന്നിനെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി ഇത് തിരുത്തണമെന്നും ചികിത്സാ സഹായ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഉയര്‍ത്തി.മുക്കം സ്വദേശികളായ അരുണ്‍-ശാല്‍മി ദമ്പതികളുടെ ഒരു പ്രസവത്തില്‍ പിറന്ന ഡേവിഡ്, ഈഥന്‍, ഒലിവര്‍ എന്നീ മൂന്ന് കുഞ്ഞുങ്ങള്‍ക്കാണ് അപൂര്‍വ്വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (ടങഅ ഠ്യുല 2) സ്ഥിരീകരിച്ചത്. ഇവരുടെ ജീന്‍ തെറാപ്പി ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപ സമാഹരിക്കുന്നതിനായി നാട്ടുകാരുടെയും വിവിധ മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ വലിയ രീതിയിലുള്ള ക്രൗഡ് ഫണ്ടിങ് ക്യാമ്പയിന്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വസ്തുതകള്‍ മനസ്സിലാക്കാതെ ആരോഗ്യമന്ത്രിയുടെ പ്രതികരണം.Content Highlights: Health Minister K Muraleedharan clarified his earlier remark on SMA crowdfunding in Thiruvananthapuram, stating he referred to free risdiplam as the treatment mode was unclear. His prior statement questioning fundraising drew backlash amid a Rs 50 crore drive for Mukkam triplets with spinal muscular atrophy. Treatment committee members and CPM Kozhikode leaders had urged a correction.