ഡല്‍ഹി | 2026 ലെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശുപാര്‍ശ ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 117(3) പ്രകാരമാണ്നവംബര് 30 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്ര പതിയുടെ സുപ്രധാന നടപടി.നവംബര്‍ 27 ന് കേന്ദ്ര നിയമ, നീതി, പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് ലോക്സഭാ സെക്രട്ടറി ജനറലിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശയെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ബുള്ളറ്റിന് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഏതെങ്കിലും ബില്‍ പാസാക്കി നിയമമാക്കി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 117(3) പ്രകാരം ബില്‍ പാസാക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ ശുപാര്‍ശ ആവശ്യമാണ്.2026 ലെ ഭരണഘടന (132ാം ഭേദഗതി) ബില്‍, 2026 ലെ ഡീലിമിറ്റേഷന്‍ (രണ്ടാം) ബില്‍, അനുബന്ധ കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്‍ എന്നിവ ഉള്‍പ്പെടുന്ന പുതുക്കിയ നിയമനിര്‍മ്മാണ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ലോക്സഭാ, സംസ്ഥാന നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന പുതുക്കിയ പാക്കേജ് നിര്‍ദ്ദേശിക്കുന്നു. ഇതു പ്രകാരം ലോക്സഭയുടെ പരമാവധി അംഗസംഖ്യ 550 ല്‍ നിന്ന് 850 ആയി ഉയരും. സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യ 500 ല്‍ നിന്ന് 650 ആയും ഉയരും.2026-27 ലെ സെന്‍സസിനായി കാത്തിരിക്കുന്നതിനുപകരം, 2011 ലെ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തിനും ഉള്ളിലെ നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനും പാക്കേജ് നിര്‍ദ്ദേശിക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ക്വാട്ട പ്രാബല്യത്തില്‍ വരുന്നതിനായി നിര്‍ദ്ദിഷ്ട ഡീലിമിറ്റേഷന്‍ കമ്മീഷന് നിയോജകമണ്ഡല അതിര്‍ത്തികള്‍ യഥാസമയം പുനര്‍നിര്‍വചിക്കും.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയാണു ലോക്സഭ ചേരുക. രാജ്യസഭ ഡിസംബര്‍ 2 ന് പ്രത്യേകം വീണ്ടും ചേരും. ഏപ്രിലില്‍ ലോക്സഭയില്‍ പാസാകാതിരുന്ന നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ക്ക് പകരമായി പുതുക്കിയ ബില്ലുകള്‍ ഈ സിറ്റിങ്ങില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.Content Highlights: President Droupadi Murmu recommended the Delimitation (Second) Bill, 2026 under Article 117(3) ahead of the Parliament session starting November 30. The revised package follows Cabinet approval and proposes a 50 percent rise in Lok Sabha and assembly seats. It also uses 2011 Census data to redraw boundaries for 33 percent women reservation before 2029.