മധുസൂദനന്റെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആര്‍ എസ് എസിനെ ന്യായീകരിക്കുന്നു: പിണറായി വിജയന്‍

Wait 5 sec.

തിരുവനന്തപുരം | പയ്യന്നൂര്‍ മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്റെ പ്രസംഗം ആര്‍ എസ് എസുകാര്‍ക്കെതിരെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രസംഗത്തിന്റെ പേരില്‍ ആര്‍ എസ് എസിനെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മധുസൂദനന്റേത് കോടതി വിധി വന്ന ശേഷമുള്ള സ്വാഭാവിക വൈകാരിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ആ വൈകാരിക പ്രതികരണത്തെ മുന്‍നിര്‍ത്തി സി പി എമ്മിനെ ഒരു കൊലപാതക സംഘമായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും പിണറായി ആരോപിച്ചു.കണ്ണൂരില്‍ വച്ച് ചോരയ്ക്ക് പകരം ചോദിക്കും എന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികാരദാഹിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ആരോടെങ്കിലും പക തീര്‍ക്കാനാണോ എന്നും പിണറായി വിജയന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വായിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സ്വകാര്യ സര്‍വകലാശാലാ ബില്ലിനെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കച്ചവട താല്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും സ്വകാര്യ മേഖലയ്ക്ക് വന്‍തോതില്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.Opposition leader Pinarayi Vijayan stated that former MLA TI Madhusoodanan’s speech targeted the RSS following a court verdict and was an emotional reaction. He criticized CM V D Satheesan over his Kannur remarks on seeking vengeance. Vijayan also opposed the state’s new private university bill, alleging it favors commercial interests.