അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) നിയമനടപടിക്കൊരുങ്ങി സൂപ്പർതാരം ലയണൽ മെസ്സി. പരസ്യങ്ങൾ, സ്പോൺസർഷിപ്പ് കരാറുകൾ, മറ്റ് വാണിജ്യ ഇടപാടുകൾ എന്നിവയിൽ തന്റെ പേരും ചിത്രവും വീഡിയോകളും ഉപയോഗിക്കുന്നത് തടയാൻ മെസ്സി അഭിഭാഷകർക്ക് നിർദേശം നൽകിയതായാണ് അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രണ്ട് പതിറ്റാണ്ടിലേറെയായി അർജന്റീന ഫുട്ബോളിന്റെ മുഖമായിരുന്ന മെസ്സിയുടെ നീക്കം എഎഫ്എയ്ക്ക് വലിയ തിരിച്ചടിയായേക്കും. ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്കും എഎഫ്എയ്ക്കുമെതിരെ തന്റെ വാണിജ്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിഷയത്തിൽ മെസ്സിയോ എഎഫ്എയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.അർജന്റീന ദേശീയ ടീമിന്റെ സ്പോൺസറായ ഒരു ബിയർ ബ്രാൻഡിന്റെ പരസ്യത്തിൽ മെസ്സിയുടെ ചിത്രം ഉപയോഗിച്ചതാണ് വിവാദത്തിന് പ്രധാന കാരണമായത്. മെസ്സി അമേരിക്കൻ ബിയർ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നതിനാൽ, അർജന്റീനൻ ബ്രാൻഡിന്റെ പരസ്യത്തിൽ ചിത്രം ഉപയോഗിച്ചത് കരാർ ലംഘനമാണെന്ന ആരോപണം ഉയർന്നു. ഇതോടെ എഎഫ്എയുമായുള്ള വാണിജ്യബന്ധങ്ങൾ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചതായാണ് വിവരം.2022ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ ആഗോളതലത്തിൽ അർജന്റീന ഫുട്ബോളിന്റെ വിപണിമൂല്യം കുത്തനെ ഉയർന്നിരുന്നു. ഇതിനിടെ എഎഫ്എയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. മെസ്സിയുടെ ചിത്രവും പേരും ഉപയോഗിച്ചുള്ള വാണിജ്യ ഇടപാടുകൾ ഫെഡറേഷന്റെ വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ നിയമനീക്കം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.The post അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ നിയമനടപടിക്കൊരുങ്ങി ലയണൽ മെസ്സി; പേര്, ചിത്രം, വീഡിയോ എന്നിവ ഉപയോഗിക്കുന്നത് തടയാൻ നീക്കം appeared first on ഇവാർത്ത | Evartha.