കെയ്റോ | വിശുദ്ധ ഖുര്‍ആനിൻ്റെ പത്ത് അംഗീകൃത ഖിറാഅത്തുകളില്‍ പ്രാവീണ്യം നേടി ഹാഫിള് മുഹമ്മദ് ബഷീര്‍ നൂറാനി. ഈജിപ്തിലെ അല്‍അസ്ഹര്‍ കേന്ദ്രീകരിച്ച് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന് ശൈഖ് ഫൗസി ഹൈക്കലില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ബഷീർ നൂറാനി ശ്രദ്ധേയ നേട്ടം കൈവരിച്ചത്.ജാമിഅ മദീനതുന്നൂറിലെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം മർകസ് നോളജ് സിറ്റി വിറാസിൽ നിന്ന് മുതവ്വൽ പഠനവും കഴിഞ്ഞാണ് ബഷീര്‍ നൂറാനി ഉപരിപഠനത്തിനായി ഈജിപ്തിലെത്തിയത്. അവിടെ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ഹിഫ്ള് പഠനമാരംഭിച്ച ബഷീർ നൂറാനി പത്ത് മാസം കൊണ്ടാണ് ഹിഫ്ള് പൂര്‍ത്തിയാക്കിയതെന്നതും ശ്രദ്ധേയമാണ്. ഡോ മുഹമ്മദ് റാബിഹ് അല്‍ ഹംലാവി അല്‍ മഗ്രിബി അല്‍ അസ്ഹരിയില് നിന്നാണ് ഹിഫ്ള് പൂർത്തീകരിച്ചത്.ഇതേ കാലയളവിൽ തന്നെ ഈജിപ്തിലെ മര്‍കസ് ശൈഖ് സായിദില്‍ നിന്ന് അറബി ഭാഷാ ഡിപ്ലോമ പൂർത്തീകരിച്ച ബഷീർ നൂറാനി നേരത്തെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ സ്വദേശികളായ ഇസ്മാഈല്‍ ബാഖവി-ഹഫ്സത്ത് ദമ്പതികളുടെ മകനാണ്.Content Highlights: Hafiz Muhammed Basheer Noorani, from Puthoor in Kottakkal, Malappuram, has mastered the ten recognized qiraat of the Quran under Sheikh Fawzi Haikal associated with Al-Azhar in Egypt. After studies at Jamia Madeenathunnoor and Markaz Knowledge City Viras, he completed hifz in ten months and earned an Arabic diploma from Markaz Sheikh Zayed. He is the son of Ismail Baqavi and Hafsath.