ലോകത്തെ ആദ്യ “സ്മാർട്ട് ഹൗസിംഗ് പാസ്‌പോർട്ട്’ പുറത്തിറക്കി ദുബൈ

Wait 5 sec.

ദുബൈ | ഇന്നൊവേഷൻ മാസത്തോടനുബന്ധിച്ച് മുഹമ്മദ് ബിൻ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ലോകത്തെ ആദ്യ “സ്മാർട്ട് ഹൗസിംഗ് പാസ്‌പോർട്ട്’ പദ്ധതിക്ക് തുടക്കമിട്ടു. ഓരോ വീടിനും പ്രത്യേക ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്ന പദ്ധതിയിലൂടെ രൂപകൽപ്പനയും നിർമാണവും മുതൽ പ്രവർത്തനവും അറ്റകുറ്റപ്പണികളും വരെയുള്ള എല്ലാ വിവരങ്ങളും രേഖകളും ഉടമകൾക്ക് എളുപ്പത്തിൽ ലഭ്യമാകും. ഇത്തരമൊരു ഏകീകൃത ഡിജിറ്റൽ ഭവന പാസ്‌പോർട്ട് പുറത്തിറക്കുന്ന യു എ ഇയിലെ ആദ്യ സർക്കാർ സ്ഥാപനമാണിത്. പദ്ധതിക്ക് സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയത്തിൽ നിന്ന് ബൗദ്ധിക സ്വത്തവകാശവും ലഭിച്ചിട്ടുണ്ട്.എൻജിനീയറിംഗ് പ്ലാനുകൾ, സർട്ടിഫിക്കറ്റുകൾ, വാറന്റികൾ, നിർമാണ സാമഗ്രികളുടെ വിവരങ്ങൾ, വീടിന്റെ ചരിത്രം, പ്രവർത്തന, അറ്റകുറ്റപ്പണി രേഖകൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ രേഖയിൽ ലഭ്യമാകും. ഇതോടെ രേഖകൾക്കായി സ്ഥാപനത്തെ സമീപിക്കേണ്ട ആവശ്യം കുറയും. “വീട് കൈപ്പറ്റിയ ശേഷവും വർഷങ്ങളോളം ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഡിജിറ്റൽ ഭവന സേവനങ്ങളുടെ വികസനത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് സ്മാർട്ട് ഹൗസിംഗ് പാസ്‌പോർട്ട്. അറ്റകുറ്റപ്പണികളും ഭാവി മാറ്റങ്ങളും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന വിശ്വസനീയമായ റഫറൻസാണിത്’ എന്ന് ഹൗസിംഗ് സെക്ടർ അസിസ്റ്റന്റ്സി ഇ ഒ നൂറ അൽ റുമൈതി പറഞ്ഞു.ദുബൈ സർക്കാരിന്റെ നിർമിത ബുധി നയങ്ങൾക്ക് അനുസൃതമായി ഓരോ വീടിന്റെയും വിവരങ്ങൾ പ്രത്യേക ക്ലൗഡ് സംവിധാനവുമായി ബന്ധിപ്പിച്ച് തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അൽ അവീർ, വാദി അൽ അമർദി ഭവന പദ്ധതികളിൽ വീടുകൾ കൈമാറുമ്പോൾ തന്നെ ഗുണഭോക്താക്കൾക്ക് ഈ ഡിജിറ്റൽ പാസ്‌പോർട്ട് നൽകിത്തുടങ്ങി. അറ്റകുറ്റപ്പണി ആവശ്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക, മുന്നറിയിപ്പുകൾ നൽകുക, ഊർജ, ജല ഉപയോഗക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ നിർമിത ബുദ്ധി അധിഷ്ഠിത സേവനങ്ങളും ഭാവിയിൽ ഇതിൽ ഉൾപ്പെടുത്തും.Content Highlights: Dubai’s Mohammed Bin Rashid Housing Establishment launched the world’s first Smart Housing Passport during Innovation Month to give each home a unified digital identity. Linked to a cloud system with planned AI maintenance and resource efficiency features, it debuted for Al Aweer and Wadi Al Amardi housing beneficiaries. Housing Sector Assistant CEO Noura Al Rumaithi highlighted its role in long-term homeowner support.