വിദേശ പഠനവും സ്‌കോളര്‍ഷിപ്പുകളും: ജാമിഅതുല്‍ ഹിന്ദ് ഓറിയന്റേഷന്‍ ക്യാമ്പ് ഡിസംബര്‍ മൂന്നിന്

Wait 5 sec.

കോഴിക്കോട് |  വിദേശ സര്‍വകലാശാലകളിലെ ഉപരിപഠന സാധ്യതകളും സ്‌കോളര്‍ഷിപ്പ് അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ സംഘടിപ്പിക്കുന്ന ഏകദിന ‘ഓറിയന്റേഷന്‍ & ഗൈഡന്‍സ് ക്യാമ്പ്’ ഡിസംബര്‍ മൂന്നിന് കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ക്ലാസുകള്‍ നടക്കുക. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപരിപഠന സാധ്യതകളും അവിടെ ലഭ്യമാകുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും വിവിധ സെഷനുകളില്‍ അവതരിപ്പിക്കും. വിദേശ പഠനവുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികളെയും മറ്റ് സംശയങ്ങളെയും കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് www.jamiathulhind.com എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാംവിശദ വിവരങ്ങള്‍ക്ക് :+91 62354 92844#Kozhikode #StudyAbroad #Scholarships #HigherEducation #SamasthaCentre #MalayalamNews #SirajLiveContent Highlights: Jamiaathul Hind Al Islamiyya will hold a one-day orientation and guidance camp on foreign higher education and scholarships on December 3 at Samastha Centre in Kozhikode. Sessions will cover opportunities in the US, Europe, the Middle East, Russia, and Central Asia along with application Q&A. Students can register via jamiathulhind.com.