കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം: സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയെ കാണും, ഹൈക്കമാൻഡ് ഇടപെടൽ തേടും

Wait 5 sec.

ഡല്‍ഹി| സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ തേടി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയിലും സർക്കാരിലും നിലനിൽക്കുന്ന പ്രതിസന്ധികളും നേതാക്കൾക്കിടയിലെ ഭിന്നതകളും അദ്ദേഹം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണമാണെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ ഇരുവിഭാഗങ്ങളും ഉന്നയിച്ച പരാതികൾ അദ്ദേഹം ഖർഗെയെ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.രാജ്മോഹന് ഉണ്ണിത്താനെ ഇറക്കി സ്ഥിതി വഷളാക്കിയതിന് പിന്നിൽ വി ഡി സതീശനാണെന്ന കെ സി പക്ഷത്തിൻ്റെ പരാതിയും സർക്കാരിൻ്റെ ശോഭ കെടുത്താൻ മന്ത്രിസഭ യോഗത്തിലെ വിവരങ്ങൾ പുറത്താക്കിയതിന് പിന്നിൽ കെസിയെന്ന വി ഡി പക്ഷത്തിൻ്റെ പരാതിയും ഹൈക്കമാൻഡിനെ ധരിപ്പിച്ചെന്നാണ് വിവരം.ഈ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഇടപെടൽ ആവശ്യപ്പെടുമെന്നാണ് സൂചന.Content Highlights: KPCC President Sunny Joseph will meet Rahul Gandhi today seeking urgent High Command intervention to settle severe internal rifts in Kerala Congress. Following yesterday’s talks with Mallikarjun Kharge, rival factions have traded serious allegations regarding Rajmohan Unnithan’s remarks and cabinet leaks. Sunny Joseph has warned the leadership that the political crisis in the state unit is critical.