പ്രവാസത്തിന്റെ നൊമ്പരങ്ങൾക്ക് സാന്ത്വനമായി, നാടിന്റെ നന്മക്ക് കൂട്ടായി ‘കൊണ്ടോട്ടിയൻസ് ജിദ്ദ’

Wait 5 sec.

ജിദ്ദ: കടൽ കടന്നെത്തിയ പ്രവാസജീവിതത്തിന്റെ പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമാകാനും നാടിന്റെ സ്നേഹവും സൗഹൃദവും പ്രവാസമണ്ണിൽ ചേർത്തുപിടിക്കാനുമായി ‘കൊണ്ടോട്ടിയൻസ് ജിദ്ദ’ രൂപീകരിച്ചു. ജിദ്ദയിലെ എലാറ റസ്റ്റോറന്റിൽ ചേർന്ന പ്രഥമ സംഗമത്തിൽ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസികൾ പങ്കെടുത്തു. തൊഴിൽ പ്രതിസന്ധികൾ, നിയമപരമായ പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, മാനസിക സമ്മർദങ്ങൾ, ഏകാന്തത തുടങ്ങിയ പ്രവാസജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. സാമൂഹിക, സാംസ്കാരിക, കലാ-കായിക പ്രവർത്തനങ്ങളിലൂടെ പ്രവാസികൾക്കിടയിൽ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം നാടിന്റെ ക്ഷേമത്തിനും വികസനത്തിനും കൈത്താങ്ങാകാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി അലി വൈത്തല പറമ്പൻ ഷഫീഖ്, ബാദ്ഷാ EK എന്നിവരെയും ചെയർമാനായി കെ.കെ. മുഹമ്മദ്, പ്രസിഡന്റായി നൗഷാദ് മേലങ്ങാടി, ജനറൽ സെക്രട്ടറിയായി യൂസഫ് കോട്ട, ട്രഷററായി ഷമീം കൊട്ടുക്കര എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി നാസ്സർ കാട്ടുപ്പരുത്തി, ഉമൈർ, ഷൗക്കത്ത് ഞാറക്കോടൻ, ജോയിന്റ് സെക്രട്ടറിമാരായി ഷംസുദ്ധീൻ മോങ്ങം, അൻവർ സാദത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായി നിഷാദ് നെയ്യൻ, മുൻഷിദ് മുസ്ലിയാരങ്ങാടി, ഫൈറൂസ് KK,മുഷ്താഖ് മധുവായ്, ഉണ്ണി മുഹമ്മദ് മുണ്ടപ്പലം എന്നിവരെയും തിരഞ്ഞെടുത്തു. കൂടുതൽ പ്രവാസികളെ കൂട്ടായ്മയിലേക്ക് ചേർത്തുകൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ആരും ഒറ്റപ്പെട്ടുപോകാതിരിക്കാനും സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമിച്ചു നിൽക്കുന്ന സ്നേഹത്തിന്റെ ഒരിടമായി ‘കൊണ്ടോട്ടിയൻസ് ജിദ്ദ’യെ വളർത്തിയെടുക്കാനുമാണ് കൂട്ടായ്മയുടെ ശ്രമം.The post പ്രവാസത്തിന്റെ നൊമ്പരങ്ങൾക്ക് സാന്ത്വനമായി, നാടിന്റെ നന്മക്ക് കൂട്ടായി ‘കൊണ്ടോട്ടിയൻസ് ജിദ്ദ’ appeared first on Arabian Malayali.