എസ്എഫ്ഐയെ ദുർബലപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു; പൊലീസിനെതിരെ പി.എ. മുഹമ്മദ് റിയാസ്

Wait 5 sec.

കോഴിക്കോട്: ജില്ലയിൽ പൊലീസ് തെറ്റായ നടപടികൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ വലിയ മുന്നേറ്റം നടത്തിയതിനു പിന്നാലെ സംഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ സംഭവത്തിൽ കേസെടുത്തിട്ടും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ മാത്രം കയറി പൊലീസ് ഭീതി സൃഷ്ടിക്കുകയാണെന്നും റിയാസ് പറഞ്ഞു.വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽ നാമനിർദേശ നടപടികളിൽ പൊലീസ് ഇടപെട്ടതായും മാളിക്കടവ് ഗവ. ഐടിഐയിൽ പുറത്തുനിന്നെത്തിയവർ വിദ്യാർഥികളെ മർദിച്ചതായും അദ്ദേഹം ആരോപിച്ചു. മർദനമേറ്റവരെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നും റിയാസ് കുറ്റപ്പെടുത്തി.മുഖ്യമന്ത്രി തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ‘ചോരയ്ക്ക് ചോര’ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ആഭ്യന്തരമന്ത്രി മുൻകൈയെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.അതേസമയം, എയിംസ് വിഷയത്തിൽ കോഴിക്കോടിനോട് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അവഗണന തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് സർക്കാർ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയതാണ്. എന്നാൽ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് വ്യക്തമായ നിലപാടില്ല. കോഴിക്കോട് എയിംസ് നഷ്ടപ്പെട്ടാൽ ഒന്നാം പ്രതി കേന്ദ്ര സർക്കാരും രണ്ടാം പ്രതി സംസ്ഥാന സർക്കാരുമായിരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.The post എസ്എഫ്ഐയെ ദുർബലപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു; പൊലീസിനെതിരെ പി.എ. മുഹമ്മദ് റിയാസ് appeared first on ഇവാർത്ത | Evartha.