മൊബൈൽ മാർക്കറ്റ് മനാമ സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 3 – 2026’ ഡിസംബർ 3 മുതൽ; ഫൈനൽ ഡിസംബർ 10-ന്

Wait 5 sec.

മനാമ: ബഹ്‌റൈനിലെ പ്രവാസി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, മൊബൈൽ മാർക്കറ്റ് മനാമ സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 3 – 2026’ ഡിസംബർ 3, 10 തീയതികളിലായി യുവെന്റസ് ഗ്രൗണ്ടിൽ വെച്ച് നടക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 3-ന് കെ.എഫ്.എ പ്രസിഡന്റ് സലാം നിർവ്വഹിക്കും. ഉദ്ഘാടന ദിവസത്തിൽ ആവേശകരമായ ലീഗ് മത്സരങ്ങളാണ് നടക്കുക. തുടർന്ന് ഡിസംബർ 10-ന് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ടീമുകൾ:മനാമ ടസ്‌കേഴ്സ്മനാമ ടൈഗേഴ്സ്എൽ.കെ എഫ്.സി മനാമഎഫ്.സി ബഹ്‌റൈൻയുണൈറ്റഡ് മനാമ എഫ്.സികോർഗ് വാരിയേഴ്സ് എഫ്.സിടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ഇത്തവണത്തെ സീസൺ മുൻവർഷങ്ങളേക്കാൾ കൂടുതൽ മത്സരാത്മകവും ആവേശകരവുമാകുമെന്നും സംഘാടകർ അറിയിച്ചു.The post മൊബൈൽ മാർക്കറ്റ് മനാമ സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 3 – 2026’ ഡിസംബർ 3 മുതൽ; ഫൈനൽ ഡിസംബർ 10-ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.