ന്യൂഡല്‍ഹി | മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്നിലെ ബിജെപിയുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ബില്ലിലൂടെ ബിജെപി തങ്ങളുടെ ‘രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി’ പ്രവര്‍ത്തിക്കുകയാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും സീറ്റ് വിഹിതം 50 ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ട് മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കുന്നതിനും, പുതുക്കിയ സീറ്റ് വിഹിതവും അതിര്‍ത്തികളും 2051 വരെ മരവിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്സഭയില്‍ പുതിയ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള കേന്ദ്രത്തിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ ‘ഹ്രസ്വകാല ചിന്താഗതിയാണെന്ന്’ ജംഷഡ്പൂരില്‍ മാധ്യമങ്ങളെ കാണവെ തരൂര്‍ പറഞ്ഞു.‘സര്‍ക്കാരിന്റെ ചിന്ത എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതൊരു ഹ്രസ്വകാല ചിന്താഗതിയാണോ, അതോ അവര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്, അതോ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ചാണോ അവര്‍ ചിന്തിക്കുന്നത്? രാജ്യത്തിന്റെ ക്ഷേമത്തിനായി 815 എംപിമാരുള്ള ഒരു ലോക്സഭ പ്രവര്‍ത്തിക്കുമോ? ആളുകള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുമോ? അവിടെ ചര്‍ച്ചകള്‍ നടക്കുമോ? എനിക്കറിയില്ല. എന്നാല്‍ നിലവില്‍ 540 എംപിമാര്‍ ഉള്ളപ്പോള്‍ പോലും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് എനിക്ക് തോന്നുന്നതെന്നും തരൂര്‍ പറഞ്ഞു.ഭരണഘടന (132ാം ഭേദഗതി) ബില്‍, 2026 പ്രകാരം ലോക്സഭയുടെ പരമാവധി അംഗസംഖ്യ 543-ല്‍ നിന്ന് 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ സംസ്ഥാനങ്ങളില്‍ നിന്ന് 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 35 അംഗങ്ങളും ഉണ്ടാകും. കൂടാതെ, ഒരു സംസ്ഥാന നിയമസഭയുടെ പരമാവധി അംഗസംഖ്യ 500-ല്‍ നിന്ന് 650 ആയി ഉയര്‍ത്താനും ബില്‍ നിര്‍ദ്ദേശിക്കുന്നു.‘മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാനോ, തങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ, ശൂന്യവേളയില്‍ സംസാരിക്കാനോ ആളുകള്‍ക്ക് അവസരം ലഭിക്കുന്നില്ല. 815 പേര് ആകുമ്പോള്‍, ഒരുപാട് ആളുകള്‍ വെറുതെ കൈയടിക്കാന്‍ മാത്രമായി വരും,’- തരൂര്‍ പറഞ്ഞു.തങ്ങളുടെ പാര്‍ട്ടിക്ക് ഗുണകരമാകുന്നതെന്തും ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഓരോ മണ്ഡലത്തിലും അതിര്‍ത്തികള്‍ വരയ്ക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.അതേ സമയം, ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പരാജയപ്പെടുത്താന്‍ ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് തരൂരും അദ്ദേഹത്തിന്റെ പാര്‍ട്ടിയുംContent Highlights: Congress MP Shashi Tharoor questioned the BJP’s motives behind the delimitation bill ahead of Monday’s special Parliament session, calling it short-sighted. He warned that expanding Lok Sabha to 850 seats with 815 from states will limit genuine debate and questioning. Tharoor and Congress are working to build a majority to block the bill.