സന്‍ആ | യമന്‍ തലസ്ഥാനമായ സന്‍ആയിലെ ബാനി അല്‍-ഹാരിത്ത് ജില്ലയില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി. ഹൂതി അനുകൂല മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സിരിക് തീരത്ത് ഒരു മത്സ്യബന്ധന ബോട്ടിനു നേരെ യു എസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ സൈന്യവും അറിയിച്ചു. ബോട്ടില്‍ മൂന്ന് പേരുണ്ടായിരുന്നു. ഒരു എണ്ണക്കപ്പല്‍ നാവിക മൈനില്‍ തട്ടി തീപിടിച്ചതായി ഇറാനിയന്‍ നാവികസേന അറിയിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സഊദി അറേബ്യയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി അഞ്ച് ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു.കള്ളക്കടത്ത് വിരുദ്ധ നടപടിയുടെ ഭാഗമായി ബഗ്ദാദ് രണ്ട് സൈനിക ഡിവിഷനുകളെ കിര്‍ക്കുക്കിലേക്ക് വിന്യസിച്ചതായി ഒരു ഇറാഖി ഉദ്യോഗസ്ഥന് അല്‍ ജസീറയെ അറിയിച്ചു.Content Highlights: Tensions in the Middle East continue to rise as Houthis report attacks by coalition forces amid ongoing hostilities. The Saudi-led coalition has carried out military operations against Houthi targets following missile and drone launches. Authorities have issued warnings and security alerts as regional clashes persist.