മുഹമ്മദ് എന്ന പേര് ഇഷ്ടമല്ല; യു എസില്‍ യൂബര്‍ ഡ്രൈവറെ കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ യാത്രക്കാരന്‍

Wait 5 sec.

വാഷിങ്ടണ്‍  | അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്ത്, തന്റെ പേര് ‘മുഹമ്മദ്’ എന്നാണെന്ന് മറുപടി പറഞ്ഞതിനെ പിന്നാലെ യൂബര്‍ ഡ്രൈവറെ ഇന്ത്യന്‍ വംശജനായ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും സ്വന്തം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യൂബര്‍ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു.51കാരനായ സൊമാലി-അമേരിക്കന്‍ പൗരനായ മുഹമ്മദ് യൂസഫ് ആണ് കൊല്ലപ്പെട്ടത്. നവംബര്‍ 14-നുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വാരിയെല്ലുകളും കാലുകളും ഒടിയുകയും നട്ടെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്ദേഹത്തിന് ആന്തരിക രക്തസ്രാവം എന്നിവയുള്‍പ്പെടെ ഗുരുതരമായ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നതായും കോടതി രേഖകളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ സമിത് അപൂര്‍വ പട്ടേലിനെ(25)തിരെ ആദ്യം രണ്ടാം ഡിഗ്രി വധശ്രമത്തിനും കാര്‍ തട്ടിയെടുക്കലിനും കേസെടുത്തിരുന്നു. യൂസഫിന്റെ മരണത്തെത്തുടര്‍ന്ന്, മനഃപൂര്‍വ്വമുള്ള രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.മിനസോട്ട ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച തടങ്കല്‍ ഉത്തരവ് പ്രകാരം, മുഹമ്മദ് യൂസഫ് തന്റെ പേര് പട്ടേലിനോട് പറഞ്ഞതിന് ശേഷമാണ് ആക്രമണം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ഡ്രൈവറെ ആക്രമിക്കുന്നതിന് മുന്‍പ് ‘എനിക്ക് ആ പേര് ഇഷ്ടമല്ല’ എന്ന് പട്ടേല്‍ മറുപടി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹെന്നെപിന്‍ കൗണ്ടി ജയില്‍ രേഖകള്‍ പ്രകാരം പട്ടേല്‍ ബുധനാഴ്ച ബോണ്ടില്‍ മോചിതനായി. ഉപാധികളില്ലാതെ 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 9.30 കോടി രൂപ) അല്ലെങ്കില്‍ ഉപാധികളോടെ 8 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 7.44 കോടി രൂപ) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ജാമ്യത്തുക നിശ്ചയിച്ചിരുന്നത്. ഇലക്ട്രോണിക് നിരീക്ഷണവും കോടതിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മിനസോട്ട വിട്ടുപോകുന്നതിനുള്ള വിലക്കും ഇതില്‍ ഉള്‍പ്പെടുന്നു.കേസ് സംബന്ധിച്ച അടുത്ത കോടതി വാദം ഡിസംബര്‍ 12-ന് നടക്കുംContent Highlights: Somali-American Uber driver Mohammed Yusuf died in Minnesota after an attack by Indian-origin passenger Samith Apoorva Patel following a comment about his name. Patel now faces second-degree murder charges and was released on bond under strict conditions. The next court hearing is scheduled for December 12.