ആലുവ| എറണാകുളം ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് പ്രസവം നടന്നതെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിന്റെ മൃതദേഹവും യുവതിയെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇടത്തല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights: A newborn baby was found dead inside a toilet at a house occupied by migrant workers in Aluva, Ernakulam. According to police, a young migrant woman working at the house gave birth while using the toilet around 3 pm yesterday. Edathala police arrived at the scene, shifted the body and the woman to a hospital, and started an investigation.