കോഴിക്കോട്| താമരശ്ശേരിയില്‍ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. ബസ് ഡ്രൈവര്‍ കെ കെ അനീഷ്, ക്ലീനര്‍ പി എസ് സജിത്ത് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. ഇതിനായി പോലീസ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതികള്‍ കാറിലെത്തി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നാണ് വിവരം. തുടര്‍ന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.സ്വകാര്യ ബസില്‍ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയശേഷം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.ഇരുവര്‍ക്കും പുറമെ കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി സൂചന നല്കി.ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.Content Highlights: Police are preparing to seek custody of bus driver KK Aneesh and cleaner PS Sajith in the Thamarassery gang rape case involving a 20-year-old woman from Narikkuni. The accused allegedly drugged her juice, filmed explicit visuals at a lodge, and repeatedly assaulted her in a private bus near Adivaram under threats of circulation. Led by the Thamarassery DySP, police arrested the duo and are investigating further leads.