സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിതമായ ഉപയോഗം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും – മന്ത്രി എന്‍ ഷംസുദ്ദീന്‍

Wait 5 sec.

പാലക്കാട്| സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം സ്‌കൂളുകളിലെത്തും. പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കും.അതിനിടെ, ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഉപയോഗിക്കുന്ന ഫേസ് ക്രീമുകള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും നിരവധി പേര്‍ ചികിത്സ തേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ കാസര്‍കോട് ജില്ലയില്‍ ഇത്തരം ക്രീമുകളുടെ ഉപയോഗത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 മുതല്‍ ഇത്തരം ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി ഡയറക്ടര്‍ ഡോ നരഹരി പറഞ്ഞു.ഓണ്‍ലൈന്‍ വഴിയുള്‍പ്പെടെ വാങ്ങുന്ന ലേബല്‍ പോലുമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചവരാണ് കൂടുതലായും ചികിത്സ തേടിയെത്തുന്നത്. ചര്‍മത്തിലെ നിറവ്യത്യാസം, പൊള്ളലേറ്റതുപോലുള്ള നീറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കാണുന്നത്. വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് പാകിസ്താനില്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെടുന്ന ക്രീമുകളാണ് കൂടുതലായും വിപണിയിലെത്തുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ മെര്‍ക്കുറി, സ്റ്റിറോയിഡുകള്‍ എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരു ക്ലസ്റ്ററില്‍ മാത്രം ഇത്തരം ക്രീമുകളുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടായ ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ട് 150-ലേറെ പേര്‍ ചികിത്സ തേടിയെത്തിയതായും റിപ്പോര്‍ട്ടുണ്ട്.’Content Highlights: Education Minister N Shamsudheen announced awareness drives in schools regarding health issues caused by excessive use of cosmetics and protein powders, with guidelines arriving within two days. Institute of Applied Dermatology Director Dr Narahari noted rising skin cases since 2017 linked to fairness creams and unlabelled online products containing mercury and steroids. Burning sensations and skin discoloration remain common symptoms reported for treatment.