റാഞ്ചി| ജാര്‍ഖണ്ഡിലെ രാംഗഢില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 13 പേര് മരിച്ചു. റാഞ്ചി-പട്ന ദേശീയപാതയില്‍ പൈങ്കിയിലായിരുന്നു അപകടം. ബിഹാര്‍ സ്വദേശികളാണ് മരിച്ചത്.ദേശീയപാത 33-ല്‍ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. 14 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ മുന്നില്‍ പോയിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. രാജ്രപ്പയിലേക്ക് തീര്‍ഥാടനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.Content Highlights: Thirteen pilgrims from Jangaro village in Nalanda district, Bihar, died when their Scorpio collided with a vehicle ahead on National Highway 33 at Painki in Ramgarh, Jharkhand, around 2 am. The group was traveling toward Rajrappa for pilgrimage, and preliminary findings point to overspeeding. One injured passenger is undergoing treatment at Sadar Hospital.