ഇന്ത്യൻ സ്‌കൂൾ വാർഷിക കായിക മേളയിൽ സി‌.വി രാമൻ ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

Wait 5 sec.

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിൽ നടന്ന നാല്പത്തിയാറാമത് വാർഷിക കായിക മേളയിൽ 446 പോയിന്റുകൾ നേടി സി‌.വി രാമൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. 394 പോയിന്റുകളുമായി വിക്രം സാരാഭായ് ഹൗസ് റണ്ണർഅപ്പ് സ്ഥാനം നേടിയപ്പോൾ 353 പോയിന്റുകളുമായി ജെ.സി ബോസ് ഹൗസ് മൂന്നാമതെത്തി. ആര്യഭട്ട ഹൗസിന് 219 പോയിന്റ് ലഭിച്ചു.സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് ഗോവിന്ദൻ നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ദേശീയ ഗാനത്തോടെയും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയും ചടങ്ങ് ആരംഭിച്ചു.വിദ്യാർഥികൾ നയിച്ച ഒളിമ്പിക് ടോർച്ച് റിലേ ശ്രദ്ധേയമായിരുന്നു. ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഒളിമ്പിക് ടോർച്ച് തെളിയിച്ചു കായിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ പതാക ഉയർത്തിയതോടെ റിഫ ജൂനിയർ ക്യാമ്പസിലെ ചിയർലീഡർമാരുടെ നൃത്ത പ്രകടനവും നടന്നു. പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട്, വിദ്യാർത്ഥികൾ പരിപാടി അവതരിപ്പിച്ചു. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദർശിപ്പിച്ചു. ഹെഡ് ബോയ് അഭിനവ് ശ്രീജിത്തും ഹെഡ് ഗേൾ മെർലിൻ ജെമിനിച്ചൻ മംഗലത്തും നേതൃത്വം നൽകി മാർച്ച് പാസ്റ്റ് നയിച്ചു, തുടർന്ന് കബ്‌സും ബുൾബുൾസും, സ്‌കൗട്ട്‌സും ഗൈഡ്‌സും, സ്‌കൂൾ ബാൻഡും പങ്കെടുത്തു അണിനിരന്നു. വിക്രം സാരാഭായ് ഹൗസ് മാർച്ച് പാസ്റ്റിൽ ഒന്നാം സമ്മാനം നേടി.ജെ. സി ബോസ് ഹൗസ് റണ്ണേഴ്‌സ് അപ്പായി. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂളിന്റെ 75 വർഷത്തെ ശ്രദ്ധേയമായ സേവന യാത്രയെക്കുറിച്ച് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിൽ കായിക വിഭാഗത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു.വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന വാർഷിക സ്‌പോർട്‌സ് റിപ്പോർട്ട് ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി ശ്രീധർ ശിവ സാമിഅയ്യ അവതരിപ്പിച്ചു. സ്‌പോർട്‌സ് സെക്രട്ടറി പ്രണവ് നായർ പ്രവീൺ സ്‌പോർട്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബലൂൺ പ്രകാശനത്തോടെ സ്‌പോർട്‌സ് മത്സരത്തിന്റെ തുടക്കമായി. പത്ത് വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യന്മാരെ അംഗീകരിച്ചു. വിജയികൾ സബ് ജൂനിയർ ആൺകുട്ടികൾ – കാശിനാഥ് കുറ്റൻകുളങ്ങര നവീൻ (സി വി രാമൻ ഹൗസ്), 14 പോയിന്റ്; സബ് ജൂനിയർ പെൺകുട്ടികൾ – ആരോഹി ശ്രീവാസ്തവ (ജെസി ബോസ് ഹൗസ്), 28 പോയിന്റ്; ജൂനിയർ ആൺകുട്ടികൾ – സെയ്ഫ് അബ്ദുൾ മിഷാൽ ഹംസ (വിക്രം സാരാഭായ് ഹൗസ്), 21 പോയിന്റ്; ജൂനിയർ ഗേൾസ് – പൂർവി ഗുരുപ്രസാദ് (ജെസി ബോസ് ഹൗസ്), 28 പോയിന്റ്; പ്രീ-സീനിയർ ആൺകുട്ടികൾ – ആരവ് ശ്രീവാസ്തവ (വിക്രം സാരാഭായ് ഹൗസ്), 28 പോയിന്റ്; പ്രീ-സീനിയർ ഗേൾസ് – അഞ്ജന കൃഷ്ണ (ജെസി ബോസ് ഹൗസ്), 21 പോയിന്റ്; സീനിയർ ആൺകുട്ടികൾ – അൽജരിഫ് മോഷ്ഫിഖുർ റഹ്മാൻ (സിവി രാമൻ ഹൗസ്), 28 പോയിന്റ്; സീനിയർ ഗേൾസ്- ആന്ദ്രിയ സുനിൽ (ആര്യഭട്ട ഹൗസ്), 19 പോയിന്റ്; സൂപ്പർ സീനിയർ ആൺകുട്ടികൾ – മുഹമ്മദ് സിനാൻ പൊട്ടച്ചിറ (വിക്രം സാരാഭായ് ഹൗസ്), 25 പോയിന്റ്; സൂപ്പർ സീനിയർ ഗേൾസ് – അബിഷ സത്യൻ (ആര്യഭട്ട ഹൗസ്), 20 പോയിന്റ്. സമാപന ചടങ്ങിൽ വ്യക്തിഗത ചാമ്പ്യന്മാർ, മാർച്ച്-പാസ്റ്റ് വിജയികൾ, ഓവറോൾ ചാമ്പ്യന്മാർ, റണ്ണേഴ്സ് അപ്പ് എന്നിവർക്കുള്ള ട്രോഫികൾ സമ്മാനിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.The post ഇന്ത്യൻ സ്‌കൂൾ വാർഷിക കായിക മേളയിൽ സി‌.വി രാമൻ ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.