ബി ജെ പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി; രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തം

Wait 5 sec.

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മറ്റൊരു ക്രിക്കറ്റ് താരമായ യുസ്വേന്ദ്ര ചഹാലിനെ, ബിജെപിയുടെ ദേശീയ ‘മറ്റ് പിന്നാക്ക വിഭാഗ’ (ഒ ബി സി) മോര്‍ച്ചയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ‘പ്രത്യേക ക്ഷണിതാവായി’ നിയോഗിച്ച് ദിവസങ്ങള്‍ക്കകമാണ് കൂടിക്കാഴ്ച. ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു.ഇതോടെ ഷമിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. വലങ്കൈയന്‍ ഫാസ്റ്റ് ബൗളറായ ഷമി, ഈമാസം ആറിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ 13 വര്‍ഷം നീണ്ട കരിയറിന് വിരാമമായി. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ തീയതിയില്‍ തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനവും ഉണ്ടായത്.സെപ്തംബറില്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനുമായ ജയന്ത് ചൗധരിയുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.Content Highlights: Cricketer Mohammed Shami met BJP national president Nitin Nabin in New Delhi, sparking speculation about a possible entry into politics. The meeting comes weeks after Shami retired from Test cricket and shortly after fellow cricketer Yuzvendra Chahal joined the BJP. No official statement has been made regarding his political plans.