‘തനിക്കും ഓഫറുകള്‍ വന്നു, പവാര്‍ മഹാരാഷ്ട്രയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം’: താക്കറെ

Wait 5 sec.

മുംബൈ | മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍, മഹാരാഷ്ട്രയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എന്‍ സി പി (എസ് പി) അധ്യക്ഷന്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ട് ശിവസേന (യു ബി ടി) തലവന്‍ ഉദ്ധവ് താക്കറെ. തനിക്കും ഫോണ്‍ കോളുകളും രാഷ്ട്രീയ വാഗ്ദാനങ്ങളും ലഭിച്ചിരുന്നുവെന്നും, എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തും ഒരേസമയം രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാവ് ശ്രമിക്കരുതെന്നും ഈ വിഷയത്തില്‍ നിലപാടെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും പവാറിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് താക്കറെ ഓര്‍മിപ്പിച്ചു.പവാറുമായി സംസാരിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല്‍ പരസ്പരവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ നടപടി മഹാരാഷ്ട്രയുടെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാതിനിധ്യത്തെ ഗണ്യമായി മാറ്റിയേക്കാമെന്നും, അതേസമയം ലോക്സഭാ സീറ്റുകളില്‍ ഉത്തര്‍പ്രദേശിനുള്ള വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നല്‍കി.നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ നടപടിയെ തന്റെ പാര്‍ട്ടി എതിര്‍ക്കുന്നതിനുള്ള കാരണം വിശദീകരിച്ച താക്കറെ, ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന സമിതിയുടെ ഘടനയെ ചോദ്യം ചെയ്തു. പ്രത്യേകിച്ചും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെ അതില്‍ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഗ്യാനേഷ് കുമാറിനുള്ള പങ്കിനെ സംശയാസ്പദമെന്ന് വിശേഷിപ്പിച്ച താക്കറെ, വിരമിച്ച സുപ്രീം കോടതി ജഡ്ജി ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളുടെ നിഷ്പക്ഷതയെയും ചോദ്യം ചെയ്തു. ‘ഇതെങ്ങനെ നീതിയുക്തമാകും? മോദിയും ഷായും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇനി അവര്‍ വന്ന് വെറുമൊരു ഒപ്പിടുക മാത്രമേ ചെയ്യൂ.’- അദ്ദേഹം ആരോപിച്ചു.പ്രതിപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബേങ്കുകളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലും, ബി ജെ പിക്ക് ഗുണകരമാകുന്ന തരത്തിലും മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ നടപടി ഉപയോഗിക്കപ്പെട്ടേക്കാമെന്ന് താക്കറെ പറഞ്ഞു. ഉത്തര്‍പ്രദേശും തമിഴ്നാടും തമ്മിലുള്ള പ്രാതിനിധ്യ വ്യത്യാസം 41 ല്‍ നിന്ന് 61 സീറ്റായി വര്‍ധിക്കുമെന്ന്, ഉത്തര്‍പ്രദേശിലെ ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ചൂണ്ടിക്കാട്ടി അദ്ദേഹം ചൂണ്ടിക്കാട്ടി.ഉത്തര്‍പ്രദേശില്‍ ഒരു ‘മഹാരാഷ്ട്ര’ കൂടി കൂട്ടിച്ചേര്‍ക്കപ്പെടും,’ എന്ന് പറഞ്ഞ താക്കറെ, ഈ നടപടി മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.മണ്ഡല പുനര്‍നിര്‍ണയ നടപടി മൂലം തന്റെ സംസ്ഥാനത്തിനുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കണമെന്ന് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനോട് താക്കറെ അഭ്യര്‍ഥിച്ചു. ‘സ്റ്റാലിന്‍ കണ്ണുതുറന്നു കാണണം. തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വഞ്ചിക്കപ്പെട്ടതായി തോന്നരുത്,’ എന്ന് പറഞ്ഞ അദ്ദേഹം, തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം ദുര്‍ബലപ്പെടാന്‍ അനുവദിച്ചവരെ ഭാവി തലമുറ ചോദ്യം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.വനിതാ സംവരണ നിയമത്തെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധിപ്പിക്കരുതെന്ന് വാദിച്ച ശിവസേനാ നേതാവ്, നിലവിലുള്ള സീറ്റുകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനെ തന്റെ പാര്‍ട്ടി പിന്തുണക്കുന്നുവെന്നും ആവര്‍ത്തിച്ചു. മണ്ഡല പുനര്‍നിര്‍ണയവുമായി ഇതിനെ കൂട്ടിക്കുഴക്കരുതെന്നും രണ്ടും വെവ്വേറെയായി കൈകാര്യം ചെയ്യണമെന്നും താക്കറെ അഭിപ്രായപ്പെട്ടു.Content Highlights: Shiv Sena (UBT) chief Uddhav Thackeray said he also received calls and offers but remains focused on party and state interests. He urged NCP (SP) leader Sharad Pawar to prioritize Maharashtra rather than take conflicting stances over the proposed constituency delimitation move. The remarks come ahead of special parliamentary sittings on delimitation and women’s reservation legislation.