കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിൽ വിസിക്കെതിരെ രംഗത്തെത്തി അഡ്വ. തോമസ് എബ്രഹാം. സ്ഥാനത്തു നിന്ന് മാറ്റിയതിൽ അഡ്വ. തോമസ് എബ്രഹാം അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്റ്റാൻഡിങ് കൗൺസിൽ നിയമനം നടത്തേണ്ടത് സിൻഡിക്കേറ്റായിരുന്നുവെന്നാണ് കത്തിലുള്ളത്. തന്നെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നും തോമസ് എബ്രഹാം പ്രതികരിച്ചു.also read:കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസലിനെ മാറ്റാനുള്ള ഉത്തരവ് നിയമവിരുദ്ധമെന്ന് അഡ്വ. ജി മുരളീധരൻഅതേസമയം, കേരള സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസിലർ നിയമ ലംഘനം തുടരുന്നുവെന്ന് സിന്ഡിക്കേറ്റ് അംഗമായ അഡ്വ. ജി. മുരളീധരനും പ്രതികരിച്ചു. സർവകലാശാല ആക്റ്റും സ്റ്റാറ്റ്യുട്ടും തുടർച്ചയായി ലംഘിക്കുന്ന കേരള യൂണിവേഴ്സിറ്റി താൽക്കാലിക വി സി സർവകലാശാല സിന്ഡിക്കേറ്റ് നിയമിച്ച സ്റ്റാൻഡിങ് കൗൺസിലിനെ ഏകപക്ഷീയമായി മാറ്റി ബിജെപിക്കാരിയായ അഭിഭാഷകയെ നിയമിച്ചിരിക്കുന്നു.സർവകലാശാല സ്റ്റാറ്റ്യുട്ട് ചാപ്റ്റർ 40 പ്രകാരം സ്റ്റാൻഡിങ് കൗൺസിൽ, ലീഗൽ അഡ്വൈസർ എന്നിവരെ നിയമിക്കാനുള്ള അധികാരം സിന്ഡിക്കേറ്റിനാണ്.നിയമ പ്രകാരമുള്ള ഈ വ്യവസ്ഥ ലംഘിച്ചാണ് താൽക്കാലിക വിസി തന്റെ കേസുകൾ വാദിക്കുന്ന ഹൈകോടതി യിലെ അഭിഭാഷക യെ സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ ആയി നിയമിച്ചത്. സർവകലാശാല നിയമത്തിലെ സെക്ഷൻ 10(13) ദുരുപയോഗം ചെയ്ത് നടത്തിയ ഈ നിയമ ലംഘനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് കേരള യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു.The post വിവാദ കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം; വിസിക്കെതിരെ അതൃപ്തി അറിയിച്ച് അഡ്വ. തോമസ് എബ്രഹാം appeared first on Kairali News | Kairali News Live.