‘കടുകുവറ കടുകുവറ’ ഉർവശിയെ അനുകരിച്ച് വിദ്യാബാലൻ; ‘ചേച്ചി എന്നോട് ക്ഷമിക്കണം’

Wait 5 sec.

മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ് വിദ്യാബാലൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടികൂടിയാണ് വിദ്യാബാലൻ. വളരെ ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുവെന്നതാണ് വിദ്യയുടെ ഒരു പ്രത്യേകത.എന്നാൽ വിദ്യാ ബാലൻ സോഷ്യൽ മീഡിയയിലും വളരെ വൈറലാണ്. രസകരമായ റീലുകൾ ചിത്രീകരിച്ച് ആരാധകരെ ചിരിപ്പിക്കാൻ വിദ്യാബാലന് സാധിക്കാറുണ്ട്. മലയാള സിനിമകളിലെ ഉൾപ്പെടെ ശ്രദ്ധേയമായ ഡയലോ​ഗുകളാണ് വിദ്യാബാലൻ അവതരിപ്പിക്കാറ്. പഞ്ചാബി ഹൗസിലെ രമണനേയും മറ്റും അവതരിപ്പിച്ച് ആരാധകരുടെ കൈയടിയേറെ നടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വൈറൽ വീഡിയോയുമായി വിദ്യാബാലൻ എത്തിയിരിക്കുകയാണ്.Also read: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശംഉർവശിയും മീരാ ജാസ്മിനും അഭിനയിച്ച അച്ചുവിന്റെ അമ്മയെന്ന സിനിമയിലെ രം​ഗമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഉർവശി അവതരിപ്പിച്ച കടുക് വറ കടുക് വറയെന്ന പാചക രം​ഗമാണ് വി​ദ്യാബാലൻ അനുകരിച്ചിരിക്കുന്നത്. രസകരമായ ഈ വിഡിയോയ്ക്ക് ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണമെന്നാണ് വിദ്യ ബാലൻ കാപ്ഷൻ നൽകിയത്. ആരാധകരുടെ നിരവധി കമൻ്റുകളും ഇതിന് താഴെ വരുന്നുണ്ട്. ഇരുവരും ചേർന്ന് ഒരു സിനിമ ഉണ്ടാകണമെന്ന ആരാധകരുടെ ആ​ഗ്രവും അവർ പങ്കുവെക്കുന്നു.The post ‘കടുകുവറ കടുകുവറ’ ഉർവശിയെ അനുകരിച്ച് വിദ്യാബാലൻ; ‘ചേച്ചി എന്നോട് ക്ഷമിക്കണം’ appeared first on Kairali News | Kairali News Live.