കോഴിക്കോട് നിപ രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് നിപ ബാധിച്ച രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ പൂണെയിലേക്ക് അയക്കും. പൂനെയില്‍ നിന്നുള്ള ഫലം കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം പൂര്‍ണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.നിപ ഫലം നെഗറ്റീവായെങ്കിലും രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. രോഗി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണെന്നാണ് വിവരം.Content Highlights:The latest test result of the Nipah virus patient in Kozhikode has turned out negative in the initial screening conducted at the Medical College. Samples have been sent to NIV Pune for final confirmation. The patient remains on ventilator support as the health condition continues without change.