കൊച്ചി| സംസ്ഥാനത്ത് ഇടിവിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175 രൂപ കൂടി 13,020 രൂപയും പവന് 1400രൂപ കൂടി 1,04,160 രൂപയുമായി(Today’s Gold Rate). ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയുമായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 6.45 ഡോളര്‍ കൂടി. 0.16 ശതമാനം വര്‍ധിച്ച് 4,030.14 ഡോളറാണ് ഇന്നത്തെ വില.ഇന്നലെ രണ്ടുതവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെയും വൈകീട്ടുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു വില. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് 1,04,080 രൂപയായാണ് വിപണി ക്ലോസ് ചെയ്തത്.അതേസമയം, രാവിലെ ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ വെള്ളി വിലയില്‍ ഉച്ചയ്ക്ക് മാറ്റമില്ല. 235 രൂപയാണ് ഗ്രാം വില.ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് രാവിലെ ഉണ്ടായ വലിയ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ പെട്ടെന്നുള്ള കുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ഈ അസ്ഥിരത കണക്കിലെടുത്ത് today gold rate കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രമേ നിക്ഷേപ കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ; പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധികളിൽ അവസാന ആശ്രയമായി മാത്രം പരിഗണിക്കേണ്ട gold loan തിരഞ്ഞെടുക്കുമ്പോൾ വിപണിയിലെ ഇത്തരം മാറ്റങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. നിലവിലെ gold price analysis പരിശോധിച്ചാൽ വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് പോലും loan against gold ആശ്രയിക്കുന്നതിന് മുൻപ് പലിശ നിരക്കുകളും ഇന്നത്തെ gold price today നിരക്കുകളും കൃത്യമായി താരതമ്യം ചെയ്യണം. വിപണിയിലെ പെട്ടെന്നുള്ള കയറ്റിറക്കങ്ങൾ നിങ്ങളുടെ ബാധ്യതകളെ ബാധിക്കാമെന്നതിനാൽ സ്വർണ്ണ പണയത്തിനായി gold loan apply ചെയ്യുന്നതിന് മുൻപ് ഇന്നത്തെ സ്വർണ്ണവിലയും വിപണി പ്രവണതകളും കൃത്യമായി വിലയിരുത്തുന്നത് മികച്ച സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കും.Content Highlights:Kerala gold price recovered sharply after a massive drop earlier today. The price of one sovereign of gold increased by 1400 rupees to reach 104160 rupees in the afternoon. International spot gold prices also registered a slight increase of 0.16 percent to reach 4030.14 dollars.