സംസ്ഥാനത്തെ ആരോഗ്യരംഗം ദയനീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികൾ ദുരിതത്തിലാണ്. പകർച്ചവ്യാധികൾ സംസ്ഥാനത്ത് പിടിമുറുക്കിയ സാഹചര്യത്തിലാണ് രോഗികൾ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പല വാർഡുകളും വെള്ളം കിട്ടാത്ത അവസ്ഥയാണെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും കൈരളി ന്യൂസിനോട് പറഞ്ഞത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് നിലത്തിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് വാർഡുകളിലുള്ളത്.updating….The post പല വാർഡുകളിലും വെള്ളമില്ല, നിലത്തിരിക്കാൻ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ appeared first on Kairali News | Kairali News Live.