ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശം

Wait 5 sec.

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് കോടതി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ്സെടുക്കാൻ ഉത്തരവിട്ടത്. കടവന്ത്ര പോലീസിനാണ് കോടതിയുടെ നിർദേശം. കേസ് എടുത്ത് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.ടിനി ടോം തനിക്ക് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം അയച്ചുവെന്ന് അൻസിബ ഹസൻ ആരോപിച്ചിരുന്നു. ഈ സന്ദേശങ്ങൾ അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആണെന്നും അതിനുള്ള തെളിവുകൾ തൻ്റെ പക്കൽ ഉണ്ട് എന്നും നടി വ്യക്തമാക്കിയിരുന്നു.താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്.The post ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശം appeared first on Kairali News | Kairali News Live.