നീറ്റ് പരീക്ഷാ നടത്തിപ്പ് ക്രമക്കേടിൽ പ്രമേയം പാസാക്കി നിയമസഭ. ബിജെപിയുടെ എതിർപ്പോടെയാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു.നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിച്ചത്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു അതീവ ദൗർഭാഗ്യകരമായ സാഹചര്യമാണിതെന്ന് പ്രമേയത്തിൽ സർക്കാർ വ്യക്തമാക്കിalso read; വിവാദ കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം; വിസിക്കെതിരെ അതൃപ്തി അറിയിച്ച് അഡ്വ. തോമസ് എബ്രഹാംക്രമക്കേടുകൾ പുറത്തുവന്നിട്ടും ഗൗരവം അംഗീകരിക്കാനും തിരുത്തൽ വരുത്താനും കേന്ദ്രം തയാറായില്ല. വിവാദങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. വിവിധ ദേശീയ പ്രവേശന പരീക്ഷകളിലും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിലും പ്രശ്നങ്ങളുണ്ടായെന്നും പ്രമേയത്തിൽ പറയുന്നു.ആയതിനാൽ ഉത്തരവാദികൾക്കെതിരേ ശക്തമായ നടപടി വേണമെന്നും ദേശീയ പരീക്ഷ സംവിധാനം സമഗ്രമായി പരിഷ്കരിക്കണമെന്നും കേന്ദ്രത്തോടുള്ള പ്രമേയത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടു.The post നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരളം; നടപടി പ്രതിപക്ഷ പിന്തുണയോടെ appeared first on Kairali News | Kairali News Live.