കേരള സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസിലർ നിയമ ലംഘനം തുടരുന്നുവെന്ന് സിന്ഡിക്കേറ്റ് അംഗമായ അഡ്വ. ജി. മുരളീധരൻ. സർവകലാശാല ആക്റ്റും സ്റ്റാറ്റ്യുട്ടും തുടർച്ചയായി ലംഘിക്കുന്ന കേരള യൂണിവേഴ്സിറ്റി താൽക്കാലിക വി സി സർവകലാശാല സിന്ഡിക്കേറ്റ് നിയമിച്ച സ്റ്റാൻഡിങ് കൗൺസിലിനെ ഏകപക്ഷീയമായി മാറ്റി ബിജെപിക്കാരിയായ അഭിഭാഷകയെ നിയമിച്ചിരിക്കുന്നു.also read:മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ഇടപെടൽ; പാസ്പോർട്ട് പുതുക്കി നൽകാത്തതിൽ റിപ്പോർട്ട് തേടി കൊൽക്കത്ത പൊലീസ്സർവകലാശാല സ്റ്റാറ്റ്യുട്ട് ചാപ്റ്റർ 40 പ്രകാരം സ്റ്റാൻഡിങ് കൗൺസിൽ, ലീഗൽ അഡ്വൈസർ എന്നിവരെ നിയമിക്കാനുള്ള അധികാരം സിന്ഡിക്കേറ്റിനാണ്.നിയമ പ്രകാരമുള്ള ഈ വ്യവസ്ഥ ലംഘിച്ചാണ് താൽക്കാലിക വിസി തന്റെ കേസുകൾ വാദിക്കുന്ന ഹൈകോടതി യിലെ അഭിഭാഷക യെ സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ ആയി നിയമിച്ചത്. സർവകലാശാല നിയമത്തിലെ സെക്ഷൻ 10(13) ദുരുപയോഗം ചെയ്ത് നടത്തിയ ഈ നിയമ ലംഘനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് കേരള യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു.The post കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസലിനെ മാറ്റാനുള്ള ഉത്തരവ് നിയമവിരുദ്ധമെന്ന് അഡ്വ. ജി മുരളീധരൻ appeared first on Kairali News | Kairali News Live.